ദുബൈ: നഗരത്തിലെ പൊതുഗതാഗത മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകിയ ദുബൈ ട്രാമിന് അഞ്ചു വയസ്സ്. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയങ്കരമായ ദുബൈ ട്രാമിെ ൻറ വാർഷികാഘോഷ പരിപാടികൾ തിങ്കളാഴ്ച നടക്കും. ആഘോഷങ്ങളുടെ ഭാഗമായി നിരവധി സമ്മാനങ്ങളും സ്വർണക്കട്ടികളുമാണ് ട്രാം യാത്രികരെ കാത്തിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിലെ റെയിൽ മാർഗത്തിലുള്ള സഞ്ചാരത്തിന് ഇതുവരെയായി ദുബൈ ട്രാം ഉപയോഗപ്പെടുത്തിയത് 28 മില്യൻ യാത്രക്കാരെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
വിജയകരമായ അഞ്ചാം വർഷം പിന്നിടുന്ന ദുബൈ ട്രാമിനെ പരാതികൾക്കിടനൽകാതെയുള്ള കുതിപ്പിന് വഴിയൊരുക്കുന്ന സെർക്കോ കമ്പനി ആർ.ടി.എ പ്രശംസിച്ചു. കൃത്യനിഷ്ഠയിലും സ്തുത്യർഹമായ സേവനത്തിലും വിട്ടുവീഴ്ചയില്ലാത്ത തരത്തിലാണ് ഇതുവരെ ട്രാം സർവിസ് നടന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായുള്ള സേവന മികവിെൻറ പട്ടികയിൽ സമയക്ലിപ്തതയുടെ കാര്യത്തിൽ ദുബൈ ട്രാം സ്വന്തമാക്കിയത് 99.9 ശതമാനം സ്കോറാണ്. സേവന മികവിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങുമുണ്ട് ദുബൈ ട്രാമിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.