ഷാര്‍ജ: അക്ഷരസ്നേഹികള്ക്കൊരു സന്തോഷവാര്‍ത്ത, ഷാര്‍ജ എക്സ്പോ സെൻററിനു സമീപം ചേംബര ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്.സി.സി.ഐ) നിര്‍മിച്ച ഏഴുനിലകളുള്ള പാര്‍ക്കിങ് കെ ട്ടിടം ഉദ്ഘാടനം ചെയ്തു. 86.382 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തില്‍ ഒരേ സമയം 1300 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനാകുമെന്ന് ചെയര്മാന് അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു. പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കായി മികച്ച സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബഹുനില പാര്‍ക്കിങ് കെട്ടിടം സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. എക്സ്പോ സെൻററിെൻറ പ്രധാന ഗേറ്റിനടുത്തായി സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഓഫിസുകള്‍, റസ്റ്റാറൻറുകൾ, കോഫി ഷോപ്പുകള്‍, ഹെലിപാഡ് എന്നിവയും ഉള്‍ക്കൊള്ളുന്നു. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും 2020ലേക്കുള്ള തയാറെടുപ്പിനുമായിട്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
അവധിയില്ലാതെ ആഘോഷങ്ങള്‍ നടക്കുന്ന എക്സ്പോ സെൻററില്‍ ആയിരങ്ങളാണ് സന്ദര്‍ശനം നടത്താറുള്ളത്. ഇത് കണക്കിലെടുത്ത് കോര്‍ണീഷ് ഭാഗത്തുള്ള പാര്‍ക്കിങ് വികസിപ്പിച്ചിരുന്നു. കെട്ടിടംകൂടി പൂര്‍ത്തിയായതോടെ മേഖലയിലെ ഗതാഗത തടസ്സത്തിനും പരിഹാരമാകും. സന്ദര്‍ശകരുടെയും പ്രദർശകരുടെയും സൗകര്യം കണക്കിലെടുത്ത് വിവിധ തരത്തിലുള്ള വികസനങ്ങള്‍ നടത്തുന്നുണ്ടെന്ന്, എക്സ്പോ സെൻറര്‍ സി.ഇ.ഒ സെയിഫ് മുഹമ്മദ് അല്‍ മിദ്ഫ പറഞ്ഞു. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളും ഊർജ ഉപഭോഗം കുറക്കുന്നതിനും വാഹന ഉടമകള്‍ക്ക് കാര്യക്ഷമമായ വെൻറിലേഷന്‍ സംവിധാനം നല്കുന്നതിനുമുള്ള പരിഹാരങ്ങളാണ് ഈ കെട്ടിടത്തില്‍ ഒരുക്കിയിരുന്നത്. ഉപയോക്താക്കളുടെ ചലനം സുഗമമാക്കുന്നതിന് നിരവധി എലവേറ്ററുകളും ഒരുക്കിയിട്ടുണ്ട്. 24/7 സെക്യൂരിറ്റി ഗാര്‍ഡിന് പുറമെ, നിരീക്ഷണ കാമറകളും കെട്ടിടത്തിലുടനീളം അഗ്നിശമന വിഭാഗത്തിെൻറ മുന്നറിയിപ്പ് ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സുപ്രധാന നിർമിതികളിൽ ഷാര്‍ജ കാത്തുസൂക്ഷിച്ചുപോരുന്ന സാംസ്കാരിക ഭംഗിയും കെട്ടിടത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.