ദുബൈ: വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ വലിയ വില കൊ ടുക്കേണ്ടി വരും. മിക്ക വാഹനാപകടങ്ങളിലും പ്രധാനമായും വില്ലനാകുന്നത് മൊബൈൽ ഫോൺ ഉപ യോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാരിച്ച പിഴ ചുമത്താനുള്ള തയാറെടുപ്പിലാണ് ദുബൈ പൊലീസ്. ഡ്രൈവിങ്ങിനിടെ ഇനി മൊബൈൽ ഉപയോഗിച്ചാൽ 800 ദിർഹം പിഴയൊടുക്കേണ്ടി വരുമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഹി വ്യക്തമാക്കി. പിഴ മാത്രമല്ല, ഇത്തരക്കാർക്ക് നാല് ബ്ലാക്ക് പോയൻറും രേഖപ്പെടുത്തും.
മരണം സംഭവിക്കുന്നതിനും ഗുരുതരമായി പരിക്കേൽക്കുന്നതിനും ഇടയാക്കുന്ന മിക്ക അപകടങ്ങൾക്കും കാരണമാകുന്നത് ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം തന്നെയാണ്. മാരകമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചപ്പോൾ മിക്കവരും അപകടത്തിനുമുമ്പ് ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്തവരാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് -ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഹി പറഞ്ഞു. ഡ്രൈവിങ്ങിനിടെ വളരെ സാധാരണമായി മൊബൈൽ ഉപയോഗിക്കുകയാണ് മിക്കവരും. ഇത്തരക്കാരെ കണ്ടെത്തുന്നതിനായും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അതിനൂതന നിരീക്ഷണ സംവിധാനങ്ങൾ റോഡുകളിൽ വിന്യസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.