അബൂദബി: പുലർവേളയിലെ കനത്ത മൂടൽമഞ്ഞിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അബൂ ദബി പൊലീസ്. വാഹനങ്ങൾ തമ്മിൽ ഉചിതമായ അകലം പാലിക്കണമെന്നും മൂടൽമഞ്ഞുള്ള കാലാവസ്ഥ യിൽ സുരക്ഷിതമായ ഡ്രൈവിങ് രീതികൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. മ ഞ്ഞുവേളയിൽ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ വേഗത 80 കിലോമീറ്ററായി കുറക്കണമെന്നും അബൂദബി പൊലീസ് നിർദേശിക്കുന്നു.
അസ്ഥിര കാലാവസ്ഥയുമായി ബന്ധപ്പെട്ട ട്രാഫിക് സുരക്ഷ സമിതിയുടെ തീരുമാനം നടപ്പാക്കുന്നതിെൻറ ഭാഗമായി റോഡ് സുരക്ഷ കർശനമായി നിരീക്ഷിക്കാൻ പൊലീസ് പട്രോളിങ് കർശനമാക്കും.മൂടൽമഞ്ഞിൽ പാലിക്കേണ്ട സുരക്ഷ മുന്നറിയിപ്പുകൾ ജീവനക്കാരെ ബോധവത്കരിച്ച് അബൂദബി നാഷനൽ ഓയിൽ കമ്പനികളിൽ സുരക്ഷാപ്രചാരണം ആരംഭിച്ചു. കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം ജീവനക്കാർക്ക് നൽകുന്ന സുരക്ഷ മുന്നറിയിപ്പുകൾ ചുവടെ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.