ഷാര്‍ജ: പൊതുഗതാഗത ഉപയോക്താക്കള്‍ക്ക് അതിനൂതന സൗകര്യങ്ങള്‍ ലഭ് യമാക്കാൻ ലക്ഷ്യമിട്ട് ഷാര്‍ജ ഗതാഗത വിഭാഗം 70 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 110 പുതിയ ബസുകള്‍ നിരത്തിലിറക്കി. അതീവ സുരക്ഷാമാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ ബസില്‍ വൈഫൈയും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. യാത്രക്കാര്‍ക്ക് ഏറെ സാമ്പത്തിക പിന്തുണ നല്കുന്ന, സായര്‍ പ്രീപെയ്ഡ് കാര്‍ഡിെൻറ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതിനായാണ് പ്രധാനമായും ഈ ബസുകള്‍ രൂപകൽപന ചെയ്തിരിക്കുന്നത്. ചൈനീസ് കമ്പനിയായ യുട്ടോങ് നിർമിച്ച ബസുകൾ പരിസ്ഥിതി സൗഹൃദമാണെന്ന് ഗതാഗത വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ജര്‍വാന്‍ പറഞ്ഞു.
നിരീക്ഷണ കാമറകളും അഗ്നിശമന ഉപകരണങ്ങളും ജി.പി.എസും വിദൂര നിരീക്ഷണ സംവിധാനവുമുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ഥം സീറ്റുകള്‍ക്കിടയില്‍ മതിയായ ലെഗ് സ്പേസും ഉണ്ട്. ഓരോ ബസിലും 39 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും, കൂടാതെ 26 പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. പ്രത്യേക പരിരക്ഷ ആവശ്യമുള്ളവര്‍ക്ക് കയറാന്‍ ഹൈഡ്രോളിക് റാമ്പുകളും യാത്ര ചെയ്യുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കാനും പ്രത്യേക സ്ഥലവും ബസിനകത്ത് ഒരുക്കിയിട്ടുണ്ടെന്ന് ജര്‍വാന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.