ദുബൈ: അബൂദബിയിലെ പ്രധാന റോഡുകളിൽ ഇൗ മാസം 15 മുതൽ ആരംഭിക്കാനിരുന്ന ടോൾ സംവിധാനത്തിന് ജനുവരി ഒന്ന് വരെ സാവകാശം.
2020 മുതലേ വാഹനയാത്രികരിൽനിന്ന് ഫീസ് ഇൗടാക്കിത്തുടങ്ങുകയുള്ളു എന്ന് അബൂദബി ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. ടോൾ ഗേറ്റുകൾ സ്ഥാപിക്കുകയും മുന്നൊരുക്കങ്ങൾ ഏകദേശം പൂർത്തിയാക്കുകയും ചെയ്തുവെങ്കിലും യാത്രക്കാർക്ക് ഇൗ സംവിധാനം കൂടുതൽ പരിചിതമാക്കുവാനും വാഹന രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനും കൂടുതൽ സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ട് സമയം ദീർഘിപ്പിക്കുകയായിരുന്നു.
മുതിർന്ന പൗരൻമാർ, വിരമിച്ച ആളുകൾ, രക്തസാക്ഷികളുടെ ഉറ്റ കുടുംബാംഗങ്ങൾ, ശാരീരിക വ്യതിയാനങ്ങളുള്ളവർ, കുറഞ്ഞ വരുമാനക്കാർ എന്നിവരെ ടോളിൽനിന്ന് ഒഴിവാക്കും എന്ന സന്തോഷ വാർത്തയും പുറത്തുവിട്ടിട്ടുണ്ട്. ഒരു വാഹനം ഉള്ളവർക്ക് 200 ദിർഹമിൽ കൂടുതൽ നിരക്ക് ടോളായി നൽകേണ്ടി വരില്ല. രണ്ടാമത്തെ വാഹനത്തിന് 150, അതിനു പുറമെയുള്ള ഒാരോ വാഹനത്തിനും 100 ദിർഹം വീതം എന്നതാണ് പരമാവധി ടോൾ നിരക്ക്. ഒരു ദിവസം ഒരു വാഹനത്തിന് നൽകേണ്ടി വരുന്ന പരമാവധി ടോൾ 16 ദിർഹമാണ്. നാല് പാലങ്ങളിലാണ് ടോൾ േഗറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.