????? ????????????????? ??????????????? ??????????????? ?????????? ???????????????????????? ??????? ????? ?????????? ?????????? ????????????????????

19 ട​ൺ ഭാ​ര​മൊ​ന്നും സീ​ൻ അ​ല്ല ബ്രോ...!

ദു​ബൈ: വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ങി നി​റ​ഞ്ഞ സ്കൂ​ൾ ബ​സ്, ഭാ​രം ഏ​ക​ദേ​ശം 19 ട​ണ്‍. ഒ​രു അ​മേ​രി​ക്ക​ക്കാ​ര​ൻ വ​ള​രെ കൂ​ളാ​യി വ​ന്ന് ബ​സ് കൈ​കൊ​ണ്ടു പു​ഷ്പം പോ​ലെ ത​ള്ളി​നീ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജെം​സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്കൂ​ളി​െൻറ പാ​ര്‍ക്കി​ങ് മേ​ഖ​ല​യി​ലാ​ണ്​ ഇൗ ​രം​ഗ​ങ്ങ​ൾ ന​ട​ന്ന​ത്. സാ​ഹ​സി​ക പ്ര​ക​ട​നം കാ​ണാ​ൻ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ലാ​റി വി​ല്യം​സ് എ​ന്ന അ​മേ​രി​ക്ക​ൻ പൗ​ര​ൻ ഒ​ന്നു​കൂ​ടി ഉ​ഷാ​റാ​യി. ആ​വേ​ശ​വും ആ​ർ​പ്പു​വി​ളി​ക​ളു​മു​യ​ർ​ന്ന​തോ​ടെ സ്വ​ന്തം ശ​രീ​ര​ത്തി​ൽ വ​ടം​കെ​ട്ടി, ബെ​ൽ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ച് ബ​സ് വ​ലി​ച്ചു​നീ​ക്ക​ലാ​യി അ​ടു​ത്ത അ​ട​വ്.

അ​മേ​രി​ക്ക​യി​ലെ പേ​രു​കേ​ട്ട പ​വ​ര്‍ലി​ഫ്റ്റ​റാ​ണ് ലാ​റി വി​ല്യം​സ് എ​ന്ന ഇൗ ​ക​ക്ഷി. ഒ​ക്​​ടോ​ബ​ർ 25ന് ​ദു​ബൈ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ലോ​ക അ​ള്‍ട്ടി​മേ​റ്റ് സ്ട്രോ​ങ്മാ​ന്‍ മ​ത്സ​ര​ത്തി​െൻറ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു ലാ​റി വി​ല്യം​സി​െൻറ പ്ര​ക​ട​നം. എ​ന്താ​യാ​ലും സ്ട്രോ​ങ്മാ​െൻറ പ്ര​ക​ട​നം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ന​ന്നാ​യി ബോ​ധി​ച്ചു. വി​ദ്യാ​ര്‍ഥി​ക​ള്‍ ഒ​ന്ന​ട​ങ്കം ഇ​റ​ങ്ങി​വ​ന്ന്​ ആ​ര്‍പ്പു​വി​ളി​ച്ചാ​ണ് ലാ​റി വീ​ല്‍സ് വി​ല്യം​സി​നെ അ​ഭി​ന​ന്ദി​ച്ച​ത്​ . അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലും ഇ​ദ്ദേ​ഹം ദു​ബൈ ന​ഗ​ര​ത്തി​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്നു​ണ്ട്.


Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.