ദുബൈ: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ യു.എ.ഇ തലസ്ഥാന നഗരിയായ അബൂദബിയിൽ സന്ദർശനത്തിനെത്തുന്നു. ഒക്ടോബർ 15ന് രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പുടിനെത്തുന്നത്. സൗദിയിൽനിന്നാണ് അദ്ദേഹം രാജ്യത്തെത്തുന്നത്.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം ഉറപ്പുവരുത്തുന്നതിനുമായി യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദുമായി അദ്ദേഹം ചർച്ച നടത്തും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാവും. ഇതു രണ്ടാം തവണയാണ് വ്ലാദിമിർ പുടിൻ അബൂദബിയിൽ സന്ദർശനത്തിനെത്തുന്നത്. 2007ലാണ് ആദ്യമായി അദ്ദേഹം അബൂദബി സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.