ദുബൈ: ഗാഫ് മരത്തെക്കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. യു.എ.ഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരത്തിെൻറ ഇലകളാണ് സഹിഷ്ണുത വർഷത്തിെൻറ ചിഹ്നം തന്നെ. എക്സ്പോ 2020യുടെ ഭാഗ്യചിഹ്നങ്ങളിലൊന്നും ഗാഫ് മരമാണ്. വെള്ളമില്ലെങ്കിലും പച്ചപ്പോടെ മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന ഇൗ മരം ഒട്ടകങ്ങൾക്കും മനുഷ്യർക്കും കൊടുംചൂടിലും തണലായി നിൽക്കുന്നു. കന്നുകാലികൾ ഭക്ഷണമായും മനുഷ്യർ ഒൗഷധമായും ഉപയോഗിക്കുന്നു ഇവയുടെ ഇലയും കായ്കളും. ഇനിയുമുണ്ട് ഇൗ അത്ഭുത വൃക്ഷത്തിെൻറ വിശേഷങ്ങൾ. ഇൗ വിശേഷങ്ങൾ എല്ലാം കൂടി ചേർത്ത് ഒരു മിനിറ്റിൽ ഒരു വിഡിയോ ചിത്രം പിടിക്കാൻ കുട്ടികളോട് പറഞ്ഞാലോ? ആറു വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങൾക്കായി ദുബൈ നഗരസഭയുടെ ചിൽഡ്രൻസ് സിറ്റിയാണ് ഇത്തരം മത്സരം ഒരുക്കിയിരിക്കുന്നത്.
ഫേസ്ബുക്കിലോ യൂട്യൂബിലോ വാട്സ്ആപ്പിലോ കിട്ടിയ ദൃശ്യങ്ങൾ കോപ്പിയടിച്ചാൽ പറ്റില്ല, പുതുതായി ചിത്രീകരിച്ച ദൃശ്യങ്ങളായിരിക്കണം എന്ന് നിർബന്ധമുണ്ട്. വിഡിയോയിൽ ഗാഫിെൻറ ദൃശ്യങ്ങളും പ്രത്യേകതകളുമെല്ലാം വിവരിച്ചാൽ മതി, തയാറാക്കിയ കുട്ടിയുടെ പേരോ സ്കൂളോ വിവരങ്ങളോ ഒന്നും പാടില്ല. ചിത്രീകരിച്ച സമയവും ദിവസവും പോലും ചേർക്കരുത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമുള്ള ചിൽഡ്രൻസ് സിറ്റിയുടെ പേജുകൾ (childrencitydxb) ലൈക്ക് ചെയ്ത ശേഷം വിഡിയോ പോസ്റ്റ് ചെയ്യുക. കുട്ടികളുടെ സ്വന്തം അക്കൗണ്ടിൽനിന്നോ രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്നോ ഇതു ചെയ്യാം. @childrencitydxb എന്ന് മെൻഷനും my_nationaltree_childrencity എന്ന് ഹാഷ്ടാഗും ഇടണം. തെരഞ്ഞെടുക്കപ്പെടുന്ന വിഡിയോകൾക്ക് സമ്മാനം ലഭിക്കും. നവംബർ 21 ആണ് എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് www.childrencity.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.