ദുബൈ: കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താൻ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെൻറ് കമ്പനിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ‘നീം’ സംരംഭകത്വ സമ്മേളനത്തിൽ പങ്കുചേരാൻ മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ. ഡൽഹിയിൽനിന്ന് എയർ ഇന്ത്യ വിമാനം വഴി വൈകീട്ട് ദുബൈയിലെത്തിയ മുഖ്യമന്ത്രിയെ കോൺസുൽ ജനറൽ വിപുൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസുഫലി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇടത്തരം പ്രവാസി മലയാളി സംരംഭകരില്‍നിന്ന് നിക്ഷേപം കണ്ടെത്തുകയാണ് സമ്മേളനം വഴി ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച രാവിലെ 9.30ന് ദുബൈ മുഹൈസിന ഇന്ത്യൻ അക്കാദമി സ്കൂളിൽ മലയാളി സമൂഹത്തെ മുഖ്യമന്ത്രി അഭിസംബാധന ചെയ്യും. വൈകീട്ട് അഞ്ച് മുതൽ എട്ടുവരെ ദുബൈ എയർപോർട്ട് റോഡിലെ ലീ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന നീം സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഭാഷണം നടത്തും. ശനിയാഴ്ച വൈകീട്ട് 4.30ന് ദുബൈ ജദ്ദാഫിലെ പലാസോ വെർസാസ് ഹോട്ടലിൽ കൈരളി ചാനൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പിണറായി വിജയൻ മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.