വാ​ഹ​നാ​പ​ക​ടം: പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​ക്ക്​ 20 ല​ക്ഷം ദി​ർ​ഹം ന​ഷ്​​ട​പ​രി​ഹാ​രം

അ​ബൂ​ദ​ബി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് സ്വ​ദേ​ശി ച​ന്ദ്ര​ന്​ 20 ല​ക്ഷം ദി​ർ​ഹം (ഏ​ക​ദേ​ശം നാ​ലു കോ​ടി രൂ​പ) ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ബൂ​ദ​ബി കോ​ട​തി വി​ധി​ച്ചു. ദു​ബൈ​യി​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​സ്ട്ര​ക്​​ഷ​ൻ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ഇ.​കെ. ച​ന്ദ്ര​ന്​ 2012ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ന്ദ്ര​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റി​ന്​ എ​തി​രെ റെ​ഡ് സി​ഗ്‌​ന​ൽ മ​റി​ക​ട​ന്നു​വ​ന്ന ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ച​ന്ദ്ര​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​ല​ക്കും ക​ഴു​ത്തി​നും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ഒ​രു മാ​സ​ത്തോ​ളം ദു​ബൈ റാ​ഷി​ദി​യ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു. പി​ന്നീ​ട്​ കേ​ര​ള​ത്തി​ലേ​ക്ക്​ മാ​റ്റി.

ര​ണ്ടു കു​ട്ടി​ക​ളും ഭാ​ര്യ​യും ഉ​ൾ​പ്പെ​ടു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​​െൻറ അ​ത്താ​ണി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പ്ര​മു​ഖ നി​യ​മ​സ്ഥാ​പ​ന​മാ​യ ഹൗ​സ് ഓ​ഫ് ജ​സ്​​റ്റി​സ് അ​ഡ്വ​ക്ക​റ്റ്‌​സ് ആ​ൻ​ഡ്​​ ലീ​ഗ​ൽ അ​ഡ്വൈ​സേ​ഴ്​​സി​ലെ നി​യ​മ ഉ​പ​ദേ​ശ​ക​നും അ​ബൂ​ദ​ബി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി മു​ഖേ​നെ​യാ​ണ് ച​​ന്ദ്ര​​െൻറ കേ​സ്​ കോ​ട​തി​യി​ലെ​ത്തി​യ​ത്. അ​ഡ്വ. ഖ​ൽ​ഫാ​ൻ ഗാ​നം അ​ൽ ക​അ​ബി​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ൻ. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണ് കേ​സി​ൽ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച​തെ​ന്ന് അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.