?????? ???????? ???????????? ??????????? ?????????? ???? ????????? ??? ????? ??????????????? ??????? ???????? ?????????????????????

ഷാ​ർ​ജ: അ​ക്ഷ​ര​പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​​െൻറ 38ാമ​ത്​ അ​ധ്യാ​യ​വും ച​രി​ത്ര സം​ഭ​വ​മാ​വും. വാ​യ​നാ പ്രേ​മി​ക​ൾ ഒ​രു നോ​ക്ക്​ കാ​ണാ​ൻ കാ​ത്തി​രി​ക്കു​ന്ന നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ്​ ഒാ​ർ​ഹാ​ൻ പാ​മു​ക്​​ ഉ​ൾ​പ്പെ​ടെ എ​ഴു​ത്തു​കാ​രു​ടെ​യും ക​ലാ​കാ​ര​ന്മാ​രു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​ഭ​ക​ളു​ടെ​യും സ​മ്മോ​ഹ​ന സം​ഗ​മ​മാ​യി​രി​ക്കും ഒ​ക്​​ടോ​ബ​ർ 30ന്​ ​ആ​രം​ഭി​ക്കു​ന്ന മേ​ള. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 11 ദി​ന ഉ​ത്സ​വ​ത്തി​ൽ 81 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് 2000 പ്ര​സാ​ധ​ക​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്. ശാ​സ്ത്രം, അ​റി​വ്, സാ​ഹി​ത്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന പു​സ്ത​ക പൂ​ര​ത്തി​​െൻറ ശീ​ർ​ഷ​കം ‘തു​റ​ന്ന പു​സ്ത​കം, തു​റ​ന്ന മ​ന​സ്സ്​’ എ​ന്നാ​ണ്. 987 സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

173 എ​ഴു​ത്തു​കാ​ർ മേ​ള​യി​ലെ​ത്തും. ഇ​ന്ത്യ​യി​ല്‍നി​ന്ന് മാ​ത്രം നൂ​റി​ലേ​റെ പ്ര​സാ​ധ​ക​ര്‍ പ​ങ്കു​ചേ​രും. ഓ​ക്സ​ര്‍ ജേ​താ​വ് സ്​​റ്റീ​വ് ഹാ​ര്‍വേ​യു​ടെ സാ​ന്നി​ധ്യം മേ​ള​യി​ലെ തി​ള​ക്ക​മാ​വും. വി​ഖ്യാ​ത ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​ര​ൻ വി​ക്രം സേ​ത്ത്, അ​ക്കാ​ദ​മി​ക്​ അ​വാ​ർ​ഡ്​ ജേ​താ​വും മ​ധു​ര ഗാ​ന​ങ്ങ​ളു​ടെ ക​ർ​ത്താ​വു​മാ​യ ഗു​ൽ​സാ​ർ, അ​നി​താ നാ​യ​ർ എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ൻ അ​തി​ഥി​ക​ളി​ൽ പ്ര​മു​ഖ​ർ. മ​ല​യാ​ള​ത്തി​ൽ നി​ന്ന്​ ന‍ട​ന്‍ ടൊ​വീ​നോ തോ​മ​സും ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര വ​ര്‍മ​യും എ​ത്തു​ന്നു​ണ്ട്. മെ​ക്സി​ക്കോ​യാ​ണ് ഈ ​വ​ര്‍ഷ​ത്തെ അ​തി​ഥി​രാ​ജ്യം. 10 പു​തി​യ രാ​ജ്യ​ങ്ങ​ള്‍ മേ​ള​യി​ല്‍ പു​സ്ത​ക​ങ്ങ​ളു​മാ​യി എ​ത്തും. 61 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് 350 പ്ര​ഭാ​ഷ​ക​ര്‍ മേ​ള​യി​ലെ​ത്തു​ന്നു​ണ്ട്. കു​ട്ടി​ക​ള്‍ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും പാ​ച​ക​മേ​ള​ക​ളു​മു​ണ്ടാ​കു​മെ​ന്ന് ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ് ബി​ൻ റ​ക്കാ​ദ് അ​ൽ അം​രി പ​റ​ഞ്ഞു.

സൈ​പ്ര​സ്, എ​ക്വ​ഡോ​ർ, എ​സ്​​തോ​ണി​യ, ഗ്രീ​സ്, കി​ർ​ഗി​സ്​​താ​ൻ, മൊ​സാം​ബി​ക്, സോ​മാ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ, താ​യ്‌​വാ​ൻ, വെ​നി​സ്വേ​ല എ​ന്നി​വ​യാ​ണ്​ ഷാ​ർ​ജ പു​സ്ത​ക മേ​ള​യി​ൽ പു​തു​താ​യി എ​ത്തു​ന്ന രാ​ജ്യ​ങ്ങ​ൾ. യു.​എ.​ഇ​യി​ൽ​നി​ന്ന് മാ​ത്രം 198 പ്ര​സാ​ധ​ക​രാ​ണ് മേ​ള​യി​ൽ പു​സ്ത​ക​ങ്ങ​ൾ നി​ര​ത്തു​ന്ന​ത്. ഇൗ​ജി​പ്​​തി​ൽ​നി​ന്ന്​ 83, ലെ​ബ​നാ​നി​ൽ​നി​ന്ന് 91, സി​റി​യ​യി​ൽ നി​ന്ന് 64 പ്ര​സാ​ധ​ക​രെ​ത്തും. കു​ട്ടി​ക​ൾ​ക്കാ​യി 409 പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. 14 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 88 നാ​ട​ക​ങ്ങ​ളും അ​വ​ർ​ക്ക് ആ​സ്വ​ദി​ക്കാം. ജ​ന​പ്രി​യ കു​വൈ​ത്ത്​ നാ​ട​ക​മാ​യ ‘വ​ക​ൻ​ദ’ ഉ​ൾ​പ്പെ​ടെ എ​ട്ട്​ അ​റ​ബ് നാ​ട​ക​ങ്ങ​ൾ ഇ​തി​ലു​ണ്ട്. കോ​മി​ക് ബു​ക്ക് കോ​ർ​ണ​ർ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന ബോ​ക്സ് ഓ​ഫി​സ് ഹി​റ്റു​ക​ളാ​യ ബ്ലാ​ക്ക് പാ​ന്ത​ർ, ഗ്രീ​ൻ ഹോ​ർ​നെ​റ്റ്, സ്പൈ​ഡ​ർ​മാ​ൻ, ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.