ഷാർജ: നാലാമത് ഷാർജ എക്സ്പോഷർ ഫോേട്ടാഗ്രഫി ഉത്സവം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണ ാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ മീഡി യ കൗൺസിൽ (എസ്.എം.സി) ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, എക്സ്പോസെൻറർ സി.ഇ.ഒ സെയിഫ് മുഹമ്മദ് അൽ മിദ്ഫ, അതിഥികളായ അയിഡൻ സള്ളിവൻ, ആമി വിറ്റാലെ, റേ വെൽസ് എന്നിവർ സന്നിഹിതരായിരുന്നു. ലോക പുസ്തക തലസ്ഥാന പദവി വഹിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾകൂടി ഉൾപ്പെടുത്തിയുള്ള ഫൊട്ടോഗ്രഫി ഉത്സവം ശ്രദ്ധേയമാണ്. യു.എ.ഇയുടെ സാംസ്കാരിക തനിമ പ്രത്യേകം അടയാളപ്പെടുത്തുന്നതോടൊപ്പം ലോകത്തിെൻറ നൂതന കാഴ്ചകളിലേക്കും കാടിെൻറ നിലവിളികളിലേക്കും പ്രകൃതിയുടെ രോദനകളിലേക്കും കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട് എക്സ്പോഷർ. ഉദ്ഘാടന ശേഷം ശൈഖ് സുൽത്താൻ വിവിധ പവലിയനുകൾ സന്ദർശിക്കുകയും ഫോട്ടോകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.
അമച്വർ, പ്രഫഷനൽ ഫൊട്ടോഗ്രാഫർമാരെ പരിപോഷിപ്പിക്കുന്നതിനും അവരുടെ ചിത്രങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുവാനും മികച്ച പിന്തുണ നൽകാനുമായി നാലുവർഷം മുമ്പ് ആരംഭിച്ച തിമോത്തി അല്ലെൻ ഫോട്ടോഗ്രഫി സ്കോളർഷിപ് അവാർഡ് കരസ്ഥമാക്കിയ ചിത്രങ്ങളും ശൈഖ് സുൽത്താൻ കണ്ടു. ഷാർജ ഗവ. മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന ചതുർദിന പരിപാടിയിൽ ഏഴ് ഭൂഖണ്ഡങ്ങളിൽനിന്നുള്ള 357 ഫോട്ടോഗ്രാഫർമാരുടെ 1112 സൃഷ്ടികൾ പ്രദർശിപ്പിക്കുന്നു. ഫോട്ടോഗ്രഫി സംബന്ധമായ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ശിൽപശാലകൾ, ക്ലാസുകൾ, സെമിനാറുകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവയും ഏറ്റവും നൂതനമായ കാമറകളുടെയും മറ്റു ഉൽപന്നങ്ങളുടെയും വിശാലമായ പ്രദർശനവും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.