ദുബൈ: സഞ്ചാരപ്രിയം അൽപമെങ്കിലും ചിന്തയിലുള്ളവരെ ഉടനെ യാത്രാ സഞ്ചിയുമെടുത്ത് പു റപ്പെടാൻ പ്രേരിപ്പിക്കുന്ന അതി മനോഹര ചിത്രങ്ങൾ ചേർത്തുവെച്ച് ലുഫ്താൻസ ഒരുക്ക ിയ ‘അൺനോൺ പ്ലേസസ്’ ഫോേട്ടാ പ്രദർശനം സമാപിച്ചു.
സേ യെസ് ടു ദ വേൾഡ് എന്ന കാമ്പയിെൻറ ഭാഗമായി ഇതാദ്യമായാണ് ജർമൻ വിമാന കമ്പനി മിഡിൽ ഇൗസ്റ്റിൽ ഫോേട്ടാ പ്രദർശനം ഒരുക്കിയത്. സൺസെറ്റ് ഗേറ്റ്, ലയൻസ് ഒാഫ് സൊനോറ, ഇല്ലുമിനാറ്റ് ടെമ്പിൾ, ഡ്രാഗൻസ് പൂൾ എന്നിങ്ങനെ ഇറ്റാലിയൻ കലാകാരൻ ഡേവിഡ് കലോരിയുടെ സ്റ്റുഡിയോ തയാറാക്കിയ 10 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
ഏവരെയും മോഹിപ്പിക്കുന്ന ആ ദേശങ്ങളിലെത്താൻ പ്രേരിപ്പിക്കുന്ന തികവാണ് ഒാരോ ചിത്രത്തിനുമുള്ളത്. എന്നാൽ, ചിത്ര പര്യടനം പൂർത്തിയാക്കിയ കാഴ്ചക്കാർക്കായി അവതരിപ്പിക്കുന്ന വിഡിയോ മറ്റൊരു സത്യം വെളിപ്പെടുത്തുന്നു. ആ 10 ചിത്രങ്ങളും ഏതെങ്കിലുമൊരു ദേശത്തുനിന്നുള്ളവയല്ല, മറിച്ച് ലോകത്തിെൻറ പലകോണുകളിൽ നിന്നുള്ള അതി മനോഹര ഭൂപ്രദേശങ്ങളുടെയും വാസ്തുശിൽപങ്ങളുടെയും സങ്കലനമാണെന്ന്. സഞ്ചാരികളുടെ ഉൾക്കാഴ്ചകളെ പ്രചോദിപ്പിക്കാനും ഫോേട്ടാഗ്രഫിയുടെ ശക്തി കൂടുതൽ പ്രാധാന്യപൂർവം പ്രദർശിപ്പിക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ലുഫ്താൻസ മാർക്കറ്റിങ് ഡയറക്ടർ ക്രിസ്റ്റീന ഒാസ്ട്രോം പറഞ്ഞു.
ഇറ്റലിയിലും ഫ്രാൻസിലും ഒരുക്കിയ വിജയകരമായ പ്രദർശനങ്ങൾക്ക് ശേഷമാണ് ദുബൈ അൽ സരൽക്കൽ അവന്യൂവിലെ കോൺക്രീറ്റ് ഗാലറിയിൽ ‘അൺനോൺ പ്ലേസസ്’ പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.