റാസല്‍ഖൈമ: വിദേശത്ത് നടക്കുന്ന പ്രഥമ നെഹ്റുകപ്പ് വള്ളംകളിക്ക് സാക്ഷ്യംവഹിക്കാന്‍ റാസല്‍ഖൈമ ഒരുങ്ങി. വെള്ളിയാഴ്ച രാവിലെ ആറിന് യു.എ.ഇ-വിദേശ ടീമുകള്‍ തുഴയെറിയുന്നതോ ടെ ജലമേളക്ക് തുടക്കമാകും. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങള്‍ ഉച്ചക്ക് രണ്ടിനാണ് തുടങ്ങുക. റാക് അൽ ഖാസിമി കോര്‍ണീഷിലെ ഫ്ലാഗ് പോസ്റ്റിന് സമീപത്തെ റാക് മറൈന്‍ ക്ലബിലും പരിസരത്തും കാണികള്‍ക്ക് മത്സരം വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മലയാളികള്‍ക്ക് ഓണസമ്മാനമായാണ് ഇക്കുറി വള്ളംകളി ഒരുക്കിയിരിക്കുന്നതെന്ന് റാക് ഇൻറര്‍നാഷനല്‍ മറൈന്‍ ക്ലബ് എക്സിക്യൂട്ടിവ് മാനേജര്‍ ആരിഫ് ഇബ്രാഹിം ആല് ഹറാന്‍കി പറഞ്ഞു. പ്രമുഖര്‍ പങ്കെടുക്കുന്ന ഉദ്ഘാടന-സമാപന ചടങ്ങുകള്‍ മറൈന്‍ ക്ലബ് അങ്കണത്തില്‍ നടക്കും.
മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്കും മുഖ്യാതിഥിക്കുമുള്ള ഉപഹാരം റാക് ഇന്ത്യന്‍ അസോസിയേഷനാണ് നല്‍കുന്നതെന്ന് കോഓഡിനേറ്റര്‍ റിയാസ് കാട്ടില്‍ പറഞ്ഞു. റാക് ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ ചുണ്ടന് വള്ളം മാതൃകയില്‍ രൂപകല്പന ചെയ്ത ഉപഹാരം അസോസിയേഷന് പ്രസിഡൻറ് എസ്.എ. സലീമില്‍നിന്ന് ആരിഫ് ഇബ്രാഹിം ഏറ്റുവാങ്ങി. ഇന്ത്യന്‍ അസോ. വൈസ് പ്രസിഡൻറ് കെ. അസൈനാര്‍, ഡോ. റജി ജേക്കബ്, ബി. ഗോപകുമാര്‍, നാസര്‍ അല്‍ദാന എന്നിവര്‍ സംസാരിച്ചു. കേരള സമാജം, ചേതന, കെ.എം.സി.സി, ഇന്‍കാസ്, വൈ.എം.സി, ഐ.സി.സി, യൂത്ത് ഇന്ത്യ, യുവകല സാഹിതി, നോളജ് തിയറ്റര്‍, സേവനം സെൻറര്‍, സര്‍വിസ്, നന്മ തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.