ദുബൈ: യു.എ.ഇ സഹിഷ്ണുതാ വർഷാചരണത്തോടും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടുമ നുബന്ധിച്ച് യു.എ.ഇ പുറത്തിറക്കിയ ഗാന്ധി തപാൽ സ്റ്റാമ്പുകൾ എമിറേറ്റ്സ് പോസ്റ്റ് ഓ ഫീസുകളിൽ നിന്ന് ലഭ്യമാവും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് സ്റ്റാമ്പ് പ്രകാശിപ്പിച്ചത്. യു.എ.ഇ തപാൽ ഓഫിസുകളിലെ ഹാപ്പിനസ് സെൻററുകളിൽ നിന്ന് ഗാന്ധി സ്റ്റാമ്പ് ലഭ്യമാകും.
ലോകത്തെ സ്വാധീനിച്ച നേതാവായ ഗാന്ധിജിയുടെ ജീവിതം തുറന്നുകാട്ടുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് എമിറേറ്റ്സ് തപാൽ വിഭാഗം അറിയിച്ചു. ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കാൻ ശ്രമിച്ച ഇന്ത്യയുടെ പിതാവാണു ഗാന്ധിജിയെന്നും പറഞ്ഞു. 6000 സ്റ്റാമ്പുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഗാന്ധിജിയുടെ ചിത്രം മാത്രമുള്ളതും 150ാം ജന്മശതാബ്ദി ലോഗോ ചർക്കയിൽ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ഗാന്ധി രേഖാചിത്രത്തോടൊമുള്ളതുമായി രണ്ടു തരം സ്റ്റാമ്പുകളാണ് ലഭ്യമാകുന്നത്. മൂന്ന് ദിർഹമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.