അബൂദബി: യു.എ.ഇയിലെ ബഹിരാകാശ പദ്ധതി രംഗത്ത് 45 ശതമാനവും ഇമറാത്തി വനിതകൾ. രാജ്യത്ത ിെൻറ ബഹിരാകാശ ഉദ്യമം സാക്ഷാത്ക്കരിക്കാൻ സ്വദേശി വനിതകൾ വളരെ മികച്ച പ്രവർത്തനമ ാണ് നടത്തുന്നതെന്നും വൈവിധ്യമാർന്ന തൊഴിൽ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ച് സർക്കാര ിെൻറ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ കഠിന പരിശ്രമം ചെയ്യുന്നതായും എമിറേറ്റ്സ് സ്പെയ്സ് ഏജൻസി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ അഹ്ബാബി അറിയിച്ചു.നാളെ രാജ്യത്ത് ഇമറാത്തി വനിതാദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ആഗോള ബഹിരാകാശ മേഖലയിൽ സ്വദേശി വനിതകളുടെ ശക്തമായ സാന്നിധ്യം പ്രകടമാക്കുന്നു. ബഹിരാകാശ മേഖലയിലെ ഗവേഷണ വികാസങ്ങൾക്ക് ചെറുതും വലുതുമായ സംഭാവന നൽകാൻ മുൻകൈ എടുക്കുന്നതിലും വനിതകളുടെ പങ്ക് ശ്രദ്ധേയമാണ്.
എല്ലാ മേഖലകളിലും സ്ത്രീ ശാക്തീകരണത്തോടൊപ്പം ലിംഗ സന്തുലിതാവസ്ഥ കൈവരിക്കാനുമുള്ള യു.എ.ഇ ഭരണാധികാരികളുടെ ലക്ഷ്യത്തിന് അനുസൃതമായാണ് രാജ്യത്തിെൻറ ബഹിരാകാശ പദ്ധതിയിൽ യുവ ഇമറാത്തി വനിതകൾ സജീവമായി പങ്കെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ ബഹിരാകാശ മേഖലയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ വനിതൾ തൊഴിൽ ചെയ്യുന്നത്. അന്താരാഷ്ട്ര സ്ഥാപനങ്ങളെ അപേക്ഷിച്ച് ശരാശരി 12 ശതമാനം വനിതാ ജീവനക്കാർ യു.എ.ഇ ബഹിരാകാശ മേഖലയിൽ സജീവമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജപ്പാനിൽ നിന്ന് വിക്ഷേപിച്ച ഖലീഫാസാറ്റ് പോലുള്ള യു.എ.ഇ ഉപഗ്രഹങ്ങളുടെ നിർമ്മാണത്തിൽ ഇമറാത്തി വനിതകളും പങ്കാളികളായിരുന്നു. ചൊവ്വയിലേക്കുള്ള ആദ്യത്തെ അറബ് പേടകത്തിെൻറ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഏർപ്പെടുന്നതിനു പുറമെ 2020ഓടെ ബഹിരാകാശ വിക്ഷേപണവും പ്രതീക്ഷിക്കുന്ന ഹോപ്പ് പ്രോബ് പദ്ധതിയിലും പങ്കാളികളാണ്.
2016ൽ എയ്റോസ്പേസ് ഏവിയേഷൻ എഞ്ചിനീയറിങിൽ അബൂദബി ഖലീഫ യൂനിവേഴ് സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഫാത്തിമ സയീദ് അൽ ഹാമിലി എമിറേറ്റ്സ് ബഹിരാകാശ ഏജൻസിയിൽ ചേർന്നു. 'മിസിൻ സാറ്റ്' എന്ന ഉപഗ്രഹ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇമറാത്തി വനിതകളിൽ ഒരാളാണ് ഫാത്തിമ. അന്തരീക്ഷത്തിലെ മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവ മനസിലാക്കാനാവുന്ന ഹോപ്പ് പ്രോബ് പദ്ധതി ഈ വർഷാവസാനം യാഥാർഥ്യമാവും. ഖലീഫ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദധാരിയായ ഹിയാം അൻവർ അൽ ബലൂഷി ഇ.എസ്.എയിൽ മാനുഫാക് ചറിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ എഞ്ചിനീയറാണ്. ബിരുദാനന്തര ബിരുദ പഠനത്തിന് നാസ പരിശീലന പരിപാടിയിൽ ചേർന്നു. 3,000 അപേക്ഷകകരിൽ നിന്നാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.