ദുബൈ: അബൂദബി വിമാനത്താവളത്തിലേക്ക് ഇനി ദുബൈയിൽ നിന്ന് പോകാൻ ടാക്സി പിടിക്കേണ് ട. പുതുതായി മുസഫയിലേക്ക് ആരംഭിച്ച E102 ബസ് റൂട്ട് ബസ് റൂട്ടാണ് അബൂദബി വിമാനത്താവള ത്തിലേക്ക് പോകുന്നവർക്ക് ഗുണകരമാവുന്നത്. ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന ്നാരംഭിക്കുന്ന ബസ് അബൂദബി വിമാനത്താവളത്തിെൻറ ഒന്ന്, മൂന്ന് ടെർമിനലുകൾക്കരികിൽ ബസിന് സ്റ്റോപ്പുണ്ട്. അൽെഎൻ യൂനിവേഴ്സിറ്റി, അൽ നജ സ്കൂൾ, മുസഫ പാർക്ക് എന്നിവിടങ്ങളിലൂടെ നീങ്ങുന്ന ബസ് മുസഫ ഷാബിയ ബസ് സ്റ്റേഷനിലാണ് സമാപിക്കുക.
ദുബൈ റോഡ് ഗതാഗത അതോറിറ്റിയും അബൂദബി ഗതാഗത വകുപ്പും ചേർന്ന് സാധ്യമാക്കിയ പുതിയ റൂട്ട് മുസഫ മേഖലയിലെ കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമാണ്. ദുബൈയിൽ നിന്ന് മുസഫക്ക് പോകാൻ അബൂദബി ബസ് സ്റ്റേഷനിലും മുസഫക്കാർക്ക് ദുബൈയിലേക്ക് ബസ് പിടിക്കാൻ അബൂദബി ബസ് സ്റ്റേഷനിലും പോവുക എന്ന തലചുറ്റി മൂക്ക് പിടിക്കുന്ന മട്ടിലെ പ്രയാസമാണ് പുതിയ ബസ് സർവീസിെൻറ വരവോടെ ഇല്ലാതായത്. മുസഫക്ക് വണ്ടി പിടിക്കുന്ന എന്ന അധികപ്പണി ഇനി ഒഴിവാകും.
കൂടുതൽ മേഖലകളെ പൊതുഗതാഗത ശൃംഖലയിൽ ഗുണകരമായി ബന്ധിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ റൂെട്ടന്ന് അൽ മസ്റൂഇ ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (െഎ.ടി.സി) പൊതുഗതാഗത വിഭാഗം ഡയറക്ടർ അതീഖ് മുഹമ്മദ് അൽ മസ്റൂഇ വ്യക്തമാക്കി. എക്സ്പോ 2020ന് മുന്നോടിയായി രാജ്യത്തെ സുപ്രധാന എമിറേറ്റുകൾ തമ്മിൽ കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ പുതിയ ബസ് സർവീസുകൾ സഹായകമാവും. നിലവിൽ മണിക്കൂർ ഇടവിട്ടാണ് സർവീസ്. യാത്രക്കാരുടെ തിരക്ക് വിലയിരുത്തിയ ശേഷം അര മണിക്കൂറിൽ ഒന്ന് എന്ന രീതിയിലേക്ക് സർവീസ് വ്യാപിപ്പിക്കാനും ആലോചനയുണ്ട്. അബൂദബി വിമാനത്താവളത്തിൽ നിന്ന് ഇബ്നു ബത്തൂത്ത സ്റ്റേഷനേയും എക്സ്പോ വേദിയേയും ബന്ധിപ്പിക്കുന്ന റൂട്ടും വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.