നി​യ​മലം​ഘ​നം ആ​വ​ർ​ത്തി​ക്കാ​ത്ത​വ​ർ​ക്ക് സന്തോഷിക്കാം

ദു​ബൈ: ദു​ബൈ​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ നി​യ​മം ലം​ഘി​ച്ച​തി​ന് പി​ഴ അ​ട​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ പ്പെ​ട്ട​വ​ർ​ക്കൊ​ല്ലം ഇ​നി സ​ന്തോ​ഷി​ക്കാം. പി​ന്നീ​ട് യാ​തൊ​രു വി​ധ റോ​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ന​ട​ത് താ​ത്ത​വ​രാ​ണെ​ങ്കി​ലും പി​ഴ വി​ധി​ച്ച തു​ക​യു​ടെ പ​കു​തി അ​ട​ച്ചാ​ൽ മ​തി​യാ​വും. ഇൗ ​വ​ർ​ഷം ഫി​ബ്ര​വ​രി​യ ി​ൽ ദു​ബൈ പൊ​ലീ​സ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇൗ ​ഇ​ള​വ്. ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി പ്ര​കാ​രം ആ​കെ 425,371 ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​തി​ന​കം 25% ഇ​ള​വ് നേ​ടാ​ൻ ക​ഴി​ഞ്ഞു. ഫെ​ബ്രു​വ​രി 6 മു​ത​ൽ മൂ​ന്നു മാ​സം ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ച്ച​ത്.

ദു​ബൈ െപാ​ലീ​സ് ആ​സ്ഥാ​ന​ത്ത് ക​മാ​ൻ​റ​ർ ഇ​ൻ ചീ​ഫ് ഓ​പ​റേ​ഷ​ൻ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് സൈ​ഫ് അ​ൽ ശ​ഫീ​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തിെ​ൻ​റ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ന​ട​ത്താ​ത്ത​വ​രു​ടെ പി​ഴ​ക​ളി​ൽ ഇ​ള​വ് ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ പി​ഴ​ക​ളി​ൽ 50 ശ​ത​മാ​നം ഇ​ള​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ആ​റു മാ​സ​ത്തേ​യ്ക്ക് ഒ​രു നി​യ​മ​ലം​ഘ​ന​വും വ​രു​ത്താ​വ​ർ​ക്ക് 50 % ഇ​ള​വും സ്വ​ന്ത​മാ​ക്കാം. ഒ​ൻ​പ​ത് മാ​സ​ത്തേ​യ്ക്ക് നി​യ​മ​ലം​ഘ​നം ന​ട​ത്താ​ത്ത​വ​ർ​ക്ക് 75 ശ​ത​മാ​ന​മാ​ണ് ഇ​ള​വ്. ഒ​രു വ​ർ​ഷം മു​ഴു​വ​നാ​യി നി​യ​മ​ലം​ഘ​ന​ത്തി​ലൊ​ന്നും പെ​ടാ​തെ വാ​ഹ​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് പൂ​ർ​ണ​മാ​യും നൂ​റു ശ​ത​മാ​ന​വും ഇ​ള​വ് നേ​ടാം ^ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് സൈ​ഫ് അ​ൽ ശ​ഫീ​ൻ പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ടം ദു​ബൈ പൊ​ലീ​സിെ​ൻ​റ സ്മാ​ർ​ട് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യും വെ​ബ്സൈ​റ്റി​ലൂ​ടെ​യു​മാ​ണ് ആ​രം​ഭി​ച്ച​ത്.

ദു​ബൈ പൊ​ലീ​സിെ​ൻ​റ പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച്, വ​ള​രെ കൃ​ത്യ​ത​യോ​ടെ റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചും കു​ലീ​ന​ത​യോ​ടെ പെ​രു​മാ​റി​യും സു​ര​ക്ഷി​ത ഡ്രൈ​വി​ങ് ശീ​ല​മാ​ക്കാ​ൻ താ​ല്പ​ര്യം കാ​ട്ടി​യ ഡ്രൈ​വ​ർ​മാ​രെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഡ്രൈ​വ​ർ​മാ​രു​ടെ സാ​മ്പ​ത്തി​ക പി​രി​മു​റ​ക്ക​ത്തി​ന് അ​യ​വ് വ​രു​ത്തു​ന്ന​തി​നു​മാ​യാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ​ന്നും അ​ദ്ദേ​ഹം ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ദു​ബൈ ട്രാ​ഫി​ക് പൊ​ലീ​സ് ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ജു​മാ സ​ലിം ബി​ൻ സു​വൈ​ദാ​ൻ, നി​ര​വ​ധി ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വാ​ർ​ത്താ​സ​മ്മേ​ള​നം.

പ​ദ്ധ​തി ആ​രം​ഭി​ച്ച​തോ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ട എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ട്രാ​ഫി​ക് പൊ​ലീ​സ് ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ജു​മാ സ​ലിം ബി​ൻ സു​വൈ​ദാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ ആ​റു​മ​സ​ത്തി​നി​ടെ ന​ട​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വ് അ​നു​സ​രി​ച്ച് വ​ള​രെ​ധി​കം കു​റ​ഞ്ഞി​ട്ടു​ണ്ട്. 14 ശ​ത​മാ​നം ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ലു​ണ്ടാ​യ​ത്. കേ​വ​ലം ര​ണ്ട് ശ​ത​മാ​നം കേ​സു​ക​ൾ മാ​ത്ര​മാ​ണ് പി​ഴ​ത്തു​ക ഇൗ​ടാ​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് ^ കേ​ണ​ൽ സു​വൈ​ദാ​ൻ പ​റ​ഞ്ഞു. ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​ലി​യൊ​രു വി​ഭാ​ഗം ഡ്രൈ​വ​ർ​മാ​രും പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന് ദു​ബൈ പൊ​ലീ​സ് സെ​ക്യൂ​രി​റ്റി മീ​ഡി​യാ വി​ഭാ​ഗം കേ​ണ​ൽ ഫൈ​സ​ൽ അ​ൽ ഖാ​സിം പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.