ഷാർജ: ബലിപെരുന്നാളിന് നിയമങ്ങൾ മറികടന്ന് തെരുവിൽ അനധികൃത കശാപ്പുനടത്തിയ 36 പേ രെ പിടികൂടിയതായി നഗരസഭ പരിശോധന വകുപ്പ് മാനേജരും ഈദ് തയ്യാറെടുപ്പ് കമ്മിറ്റി മേ ധാവിയുമായ ആദിൽ ഒമർ പറഞ്ഞു.
താൽക്കാലികമായി തയ്യാറാക്കിയ കൂടാരങ്ങളിലാണ് അനധികൃത അറവുകൾ നടത്തിയിരുന്നത്. നഗരസഭ നിഷ്ക്കർഷിക്കുന്ന യാതൊരുവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ, ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലായിരുന്നു അറവുശാലകളുടെ പ്രവർത്തനം. ഇറച്ചി സൂക്ഷിക്കാനുള്ള ശീതികരണികളോ, ചോരയും മറ്റും നീക്കം ചെയ്യുവാനുള്ള സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.
അതേസമയം ഷാർജ സെൻട്രൽ അറവുശാലയിൽ ആട്, പശു, ചെമ്മരിയാട് തുടങ്ങി 3000 മൃഗങ്ങളെ ബലി നടത്തിയതായി നഗരസഭ പറഞ്ഞു. മൊബൈൽ അറവുശാലക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അറവിന് മേൽനോട്ടം വഹിക്കുവാൻ ആരോഗ്യ വിദഗ്ധരും, ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 68 ഉദ്യോഗസ്ഥരാണ് പരിശോധനക്കായി രംഗത്തുണ്ടായിരുന്നത്. ശക്തമായ പരിശോധനയാണ് ഇവർ നടത്തിയത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.