ഷാർജ: അൽ ഹീലിയോ വ്യവസായ മേഖല മൂന്നിൽ ബുധനാഴ്ച പകൽ 2.28ന് തീപിടിത്തമുണ്ടായി. തൊഴിലാ ളികൾക്ക് താമസിക്കുവാൻ സ്ഥാപിച്ച കാരവനുകൾക്കാണ് തീപിടിച്ചത്. സിവിൽഡിഫൻസ് അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായമുണ്ടായില്ല.
പ്രദേശത്ത് നിരവധി കാരവനുകളിലായി നൂറ് കണക്കിന് പേരാണ് താമസിക്കുന്നത്. അപകടസമയം ആളുകൾ കുറവായതും രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതുമാണ് തുണയായത്. അപകട കാരണം പരിശോധിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.