അബൂദബി: കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) ഗ്രന്ഥശാലയിൽ ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൻ ശേഖ രമെത്തി. കെ.എസ്.സി ലൈബ്രറി വിഭാഗവും അബൂദബി ശക്തി തിയറ്റേഴ്സ് പ്രവർത്തകരും ചേർന്നാ ണ് രണ്ടായിരത്തിലധികം പുസ്തകങ്ങൾ പുതുതായി ഈ ഗ്രന്ഥശാലയിലെത്തിച്ചത്. ഇന്ത്യക്കു വ െളിയിൽ ഏറ്റവുമധികം മലയാള പുസ്തക ശേഖരമുള്ള കെ.എസ്.സി പുസ്തകാലയം ഇംഗ്ലീഷ് പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കും സ്കൂൾ വിദ്യാർഥികൾക്കും ഏറെ ആകർഷകമാവും.
ഒട്ടേറെ വിദ്യാർഥികൾ പുതുതായി അംഗത്വം നേടിയിട്ടുമുണ്ട്. അബൂദബി ആംഡ് ഫോഴ്സ് കോളേജിലെ പ്രഫസറും അമേരിക്കൻ പൗരനുമായ പരേതനായ ജാക് എഫ്. വെൽസ് ജൂനിയറിെൻറ വിപുലമായ ഇംഗ്ലീഷ് പുസ്തക ശേഖം അദ്ദേഹത്തിെൻറ പ്രിയപ്പെട്ടവർ കെ.എസ്.സി പുസ്തകാലയത്തിനു സമ്മാനിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ പ്രസിദ്ധ രചനകളാണ് ഒരുക്കിയിട്ടുള്ളത്.
12,000ൽ അധികം പുസ്തകങ്ങളുടെ കലവറയാണിപ്പോൾ കേരള സോഷ്യൽ സെൻറർ ലൈബ്രറി. കൂടുതൽ പുതിയ മലയാള പുസ്തകങ്ങളും എത്തിക്കാൻ ലക്ഷ്യമുണ്ടെന്ന് ലൈേബ്രറിയൻ കെ. കെ ശ്രീവത്സൻ അറിയിച്ചു. അബൂദബി ശക്തി തിയറ്റേഴ്സ് പ്രവർത്തകൻ ജയേഷ് വട്ടക്കാട്ടിൽ, ജാക്ക് എഫ്. വെൽസിെൻറ സഹപ്രവർത്തകൻ സുനിൽ സാം ജോൺസൺ എന്നിവരാണ് പുതിയ പുസ്തക ശേഖരം കെ.എസ്.സി ലൈബ്രറിക്ക് കൈമാറ്റം ചെയ്യാൻ മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.