ഷാർജ: കേരത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തി വീണ്ടും കാലവർഷം ശക്തി പ്രാപിച്ചതോടെ, ആ ധിയും ആശങ്കയുമായി കഴിയുകയാണ് പ്രവാസികൾ. തീരമേഖലകളിൽ കാറ്റും മഴയും തിമർത്താടു കയും പത്തോളം പേർ മരിക്കുകയും ചെയ്തതോടെ പ്രവാസി മനസ് സംഘർഷ ഭരിതമാണ്. പലഭാഗത്തു ന ിന്നും ഉരുൾ പൊട്ടിയ വാർത്തകൾ കേൾക്കുമ്പോൾ ഉറ്റവരോട് കരുതലോടെ പ്രവർത്തിക്കാനും സ ുരക്ഷിത സ്ഥലങ്ങളിലേക്ക് മാറു
വാനുള്ള മുൻകരുതലുകൾ എടുക്കാൻ നിർദേശിക്കുമ്പോ ഴും പ്രവാസികളുടെ നെഞ്ചിൽ മുഴങ്ങുന്നത് വെള്ളിടിയാണ്. കടലുണ്ടി പുഴ കരകവിയുകയും മ ലപ്പുറം ജില്ലയിൽ കാളിക്കാവ്, നിലമ്പൂർ, മമ്പാട് എന്നീ സ്ഥലങ്ങൾ ഉരുൾപ്പൊട്ടൽ ഉണ്ടാവുകയും ചെയ്തതോടെ ഇവിടെ നിൽക്കാൻ തന്നെ തോന്നുന്നില്ലയെന്ന് മമ്പാട് സ്വദേശി റാഫി പറഞ്ഞു. പേമാരിയിൽ മൂന്നാർ തീർത്തും ഒറ്റപ്പെട്ടതോടെ കുടുംബത്തെ ഓർത്ത് നീറുകയാണെന്ന് സജീവൻ പറഞ്ഞു. പെരുന്നാളിന് സാധനങ്ങൾ വാങ്ങിയില്ലെങ്കിലും വേണ്ട, പെരുമഴയും കാറ്റും ഉള്ള സമയത്ത് പുറത്തേക്ക് പോകരുതെന്നാണ് വീട്ടുകാരോട് പറഞ്ഞിരിക്കുന്നതെന്ന് കോഴിക്കോട് പുതിയപാലം സ്വദേശി ഗഫൂർ പറഞ്ഞു.
മഴ എന്ന് കേൾക്കുമ്പോൾ തന്നെ ചാലക്കുടി സ്വദേശി ജോസിെൻറ മനസ് പിടക്കുകയാണ്. പോയവർഷത്തെ കാലവർഷക്കെടുതി ആവോളം അനുഭവിച്ചിട്ടുണ്ട് ജോസിെൻറ കുടുംബം. ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്. അതു കൊണ്ടുതന്നെ അപകടം മണത്താൽ ഒരുനിമിഷം പോലും നിൽക്കരുതെന്നാണ് വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. പോയവർഷം സ്വന്തം ജീവൻ പോലും മറന്ന് പ്രവർത്തിച്ച രക്ഷാപ്രവർത്തകർ മഴ ശക്തമായ പ്രദേശങ്ങളിലേക്ക് തിരിച്ച വാർത്ത ആശങ്കയോടൊപ്പം തന്നെ ആശ്വാസവും പകരുന്നുണ്ട് പ്രവാസികൾക്ക്. സ്വന്തം മുതുക് ചവിട്ടു പടിയാക്കി നിരവധി പേരെ രക്ഷിച്ച ജൈസലും സംഘവും ആറു ബോട്ടുകളുമായാണ് നിലമ്പൂർ ഭാഗത്തേക്ക് തിരിച്ചിട്ടുള്ളത്. സഹായം ആവശ്യമുള്ളവർക്ക് 00918943155485 എന്ന നമ്പറിൽ ഇവരെ വിളിക്കാവുന്നതാണ്.
പ്രളയക്കെടുതിയില്ലാത്ത ഭാഗങ്ങളിൽ നിന്നെല്ലാം രക്ഷാപ്രവർത്തകർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായിട്ടാണ് മഴ ശക്തമായ പ്രദേസങ്ങളിലേക്ക് പുറപ്പെട്ടിട്ടുള്ളത്. പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണിതെന്ന് ഇടുക്കി സ്വദേശി അനിൽ പറഞ്ഞു. എന്നാൽ വയനാട് മേപ്പാടിയിൽ ഉരുൾപ്പൊട്ടിയ വാർത്ത കനത്ത ആശങ്കയാണ് തീർത്തിരിക്കുന്നതെന്നും നാട്ടിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വ്യാഴാഴ്ച പാതിരാത്രിയായിട്ടും ഇതിന് സാധിച്ചിട്ടില്ലയെന്നും ഷാർജയിൽ ജോലി ചെയ്യുന്ന ഹാരിസ് പറഞ്ഞു.
എന്നാൽ പ്രവാസികളെല്ലാം തന്നെ തങ്ങളുടെ സാമൂഹ്യ മാധ്യങ്ങൾ അപകട മുന്നറിയിപ്പ് നൽകാനും സഹായങ്ങൾ ആവശ്യമുള്ളവരെ കുറിച്ചുള്ള നിർദേശങ്ങൾ നൽകാനും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്.
റെഡ് അലർട്ട് ഉള്ള ജില്ലകളിലുള്ളവർ സഹായം അഭ്യർഥിച്ചുള്ള വിളികൾ കഴിവതും 1077 ലേക്ക് കേന്ദ്രീകരിക്കാൻ പറയുക. കൺട്രോൾ റൂമിലെ നമ്പറാണിത്. ഇതിൽ നിന്നും ഫയർ, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളെ അറിയിക്കാൻ സംവിധാനമുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ, ദുർബ്ബലമോ പഴക്കമുള്ളതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ശ്രമിക്കണം. ആവശ്യമെങ്കിൽ സഹായം തേടണം. ജീവിതമാണ് വലുത് നാണക്കേട് വിചാരിക്കരുത്. 3000 പേരെയാണ് ഇതുവര വിവിധ പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.