അബൂദബി:ബലിപെരുന്നാൾ വേളയിൽ “നിങ്ങളുടെ സുരക്ഷ, ഞങ്ങളുടെ സന്തോഷം” എന്ന പ്രമേയവുമ ായി അബൂദബി പൊലീസ് സാമൂഹിക ബോധവത്കരണ കാമ്പയിൻ ഒരുക്കുന്നു. ക്യാമ്പയിന് ആരംഭ ിക്കുന്നു. പള്ളികൾ, മാളുകൾ, മാർക്കറ്റുകൾ, പൊതു പാർക്കുകൾ എന്നിവക്ക് ചുറ്റും പട്രോളിംഗ് ശക്തമാക്കുന്നത് ഉൾപ്പെടെ പെരുന്നാൾ അവധി ദിവസങ്ങളിൽ സമഗ്ര സുരക്ഷാ പദ്ധതി തയ്യാറാക്കിയതായി അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി അറിയിച്ചു.
പൊതുജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതിനൊപ്പം ഒരു വിവരം ലഭിച്ചാലും സഹായ അഭ്യർഥന എത്തിയാലും പ്രതികരിക്കുന്നത് എളുപ്പത്തിലാക്കാൻ നൂതനമായ രീതികളുടെയും സാേങ്കതിക വിദ്യകളുടെയും സഹായത്തോടെ ഊന്നൽ നൽകും.
പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രതിരോധ നടപടികളും, സുരക്ഷാ ആവശ്യകതകളും ശക്തിപ്പെടുത്തുന്നതിന് സഹകരിക്കണമെന്ന് അദ്ദേഹം സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്തു. കുട്ടികളുടെ സുരക്ഷക്ക് പ്രത്യേകം പ്രാധാന്യം നൽകണം. പ്രത്യേകിച്ച് പാർക്കുകൾ, മാളുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കണമെന്നും, എല്ലാ സുരക്ഷാ നടപടികളും പാലിച്ച് ഉത്സവകാലം ആഘോഷിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.