അബൂദബി: മലേഷ്യയിലെ പതിനാറാമത്തെ രാജാവായി പഹാങ് സുൽത്താൻ അബ്ദുല്ല റിയാത്തുദ്ദീൻ അൽ മുസ്തഫ ബില്ല ഷാ സ്ഥാനാരോഹണം ചെയ്ത ചടങ്ങിൽ കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കുചേർന്നു. കുലാലംപൂരിലെ ദേശീയ കൊട്ടാരമായ ഇസ്താന നെഗാരയിൽ നടന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ആശംസയും അഭിനന്ദനങ്ങളും അബ്ദുല്ല രാജാവിനെ അദ്ദേഹം അറിയിച്ചു. യു.എ.ഇ-യും മലേഷ്യയും തമ്മിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
മലേഷ്യൻ രാജാവിെൻറ പ്രത്യേക ക്ഷണപ്രകാരമാണ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കുകൊള്ളാൻ ശൈഖ് മുഹമ്മദ് ഇന്നലെ മലേഷ്യയിലെത്തിയത്. മലേഷ്യൻ സായുധ സേനാംഗങ്ങൾ 21 ഗൺ സല്യൂട്ട് നൽകി പരമ്പരാഗത മലായ് പാരമ്പര്യത്തിലും ധരിച്ച് സുൽത്താൻ അബ്ദുല്ല റിയായത്തുദ്ദീനെയും രാജ്ഞി തുങ്കു അസീസ അമിന മൈമുന ഇസ്കന്ദരിയ സുൽത്താൻ ഇസ്കന്ദറിനെയും വരവേറ്റതോടെ സ്ഥാനാരോഹണ ചടങ്ങ് ആരംഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ഇവരെ സ്വാഗതം ചെയ്തു. കഴിഞ്ഞ ജനുവരിയിൽ നടന്ന രാജാക്കന്മാരുടെയും സുൽത്താന്മാരുടെയും കൂടിക്കാഴ്ചയിലാണ് സുൽത്താൻ അബ്ദുല്ലയെ ഈ വർഷം ജനുവരി 31 മുതൽ അഞ്ചുവർഷത്തേക്ക് രാജാവായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.