ദുബൈ: രാഷ്ട്രീയ കാരണങ്ങളാൽ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടെങ്കിലും, ക്രിക്കറ്റ് പിച്ചിൽ എതിർ ടീമാണെങ്കില ും പാക്കിസ്താനി പേസ് ബോളർ ഹസൻ അലി ഇന്ത്യയിൽ നിന്നൊരു കല്യാണാലോചന വന്നപ്പോൾ അതൊന്നും നോക്കിയില്ല. ദുബൈയിൽ സ്ഥിരതാമസമായ ഹരിയാന മേവത്തിൽ നിന്നുള്ള കുടുംബത്തിലെ ഷാമിയാ ആർസുവിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. ട്രോളൻമാരെ പേടിച്ച് രഹസ്യമാക്കി വെച്ചിെട്ടാന്നുമില്ല, ട്വിറ്ററിലൂടെ ഹസ്സൻ അലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് 20ന് ദുബൈയിൽ വെച്ചാവും കല്യാണമെന്ന് പാക് ടിവി ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയറിങ് പാസായി വന്ന ഷാമിയ പ്രമുഖ വിമാനകമ്പനിയിൽ ജോലി ചെയ്യുകയാണ്. ഒരു സുഹൃത്ത് മുഖേനെ ദുബൈയിൽ വെച്ചാണ് ഇരുവരും കണ്ടതും പരിചയപ്പെട്ടതും. പാക് ആൾറൗണ്ടർ ഷുഹൈബ് മാലിക് ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസയെ 2010ലാണ് വിവാഹം ചെയ്തത്. മറ്റ് ചില പാക് താരങ്ങളും ഇന്ത്യയിലെ പുതിയാപ്ലമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.