ദുബൈ: അബൂദബിയിലെ സ്കൂളിൽ ജോലി ഒഴിവുണ്ടെന്ന് കാട്ടി തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി. ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിെൻറ പേരിലാണ് റിക്രൂട്ട്മെൻറ് തട്ടിപ്പിന് ശ്രമിക്കുന്നത്. ഇതിനെതിരെ യു.എ.ഇയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നിർദേശം നൽകി. hr.recruitdunesintlschool.uae@gmail.com, info.duneschool.ae@gmail.com എന്നീ വിലാസങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.
ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. തട്ടിപ്പുകാർക്ക് വ്യക്തിഗത വിവരങ്ങളോ പണമോ നൽകരുതെന്നും ജോലിയുടെ ആധികാരികത ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. info@dunesinternationalschool.com എന്നതാണ് മുസഫയിലെ സി.ബി.എസ്.ഇ സ്കൂളിെൻറ വെബ്സൈറ്റിലെ വിലാസം. ഇപ്പോഴത്തെ ജോലി വാഗ്ദാനവുമായി ഇൗ സ്കൂളിന് ബന്ധമില്ല. അമ്പരപ്പിക്കുന്ന വലിയ ശമ്പള വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകുന്നത്. സ്വന്തമായി വ്യാജവെബ്സൈറ്റുകളും ഇവർ ഉണ്ടാക്കുന്നു.
അതുകൊണ്ടുതന്നെ പരസ്യത്തിൽ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുന്നത് കൊണ്ടുമാത്രം തട്ടിപ്പിൽനിന്ന് രക്ഷപ്പെടില്ല. ജോലി വാഗ്ദാനത്തിെൻറ സത്യാവസ്ഥ അറിയാൻ പ്രവാസി ഭാരതീയ സഹായ കേന്ദ്രയുടെ സഹായം തേടാവുന്നതാണ്. 80046342 (800-ഇന്ത്യ) എന്ന ടോൾ ഫ്രീ നമ്പറിൽ എല്ലായ്പ്പോഴും വിളിക്കാം.
helpline@pbskuae.com എന്ന വിലാസത്തിലും ബന്ധപ്പെടാം. നിരവധി പേരെ തട്ടിപ്പിൽനിന്ന് രക്ഷപ്പെടുത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.