ഷാർജ: ആഗസ്റ്റ് 14 മുതൽ 18 വരെ പോളണ്ടിലെ നാനുചേവ് നഗരത്തിൽ നടക്കുന്ന പോളിഷ് ഹോട്ട് എ യർ ബലൂൺ ഉത്സവത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ ചിത്രം വഹിക്കുന്ന ബലൂണുകൾ അന്തരീക്ഷത്തിൽ വർണങ്ങൾ വിതറും. ഉത്സവത്തിലെ വിശിഷ്ടാതിഥിയുമാണ് ശൈഖ് സുൽത്താൻ.
യു.എ.ഇയുടെ ശാസ്ത്രീയ മുന്നേറ്റവും നേട്ടങ്ങളും പ്രദർശിപ്പിക്കുകയാണ് ഈ വർഷത്തെ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ ഹോട്ട് എയർ ബലൂൺ പ്രസിഡൻറ് ക്യാപ്റ്റൻ പൈലറ്റ് അബ്ദുൽ അസീസ് നാസർ അൽ മൻസൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.