ദുബൈ: രാജ്യത്ത് സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ കോഴിക്ക ോട് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ നിർണായക നാഴികക്കല്ലാണെന്ന് മലബാർ ഡലവപ്മെൻറ് ഫോറം ഉപദേശക സമിതി ചെയർ മാനും ആസ്റ്റർ ഡി.എം. ഹെൽത്കെയർ മേധാവിയുമായ ഡോ. ആസാദ് മൂപ്പൻ.
യാത്രക്കാരുടെ എണ് ണത്തിലും വരുമാനത്തിലും ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും ചെറിയ റണ്‍വേയും നിലവാരം കുറഞ്ഞ സേവനരീതിയും മൂലം അതിജീവനത്തിന് പ്രയാസപ്പെടുകയാണ് കോഴിക്കോട് വിമാനത്താവളം. റണ്‍വേയുടെ നീളം 4000 മീറ്ററായി വര്‍ദ്ധിപ്പിക്കണമെന്ന പ്രധാന ആവശ്യം നടപ്പിലാക്കിയാല്‍ വലിയ വിമാനങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് റഗുലര്‍ സര്‍വ്വീസുകള്‍ ആരംഭിക്കും.
സ്വകാര്യവല്‍ക്കരിക്കുന്നതോടെ മറ്റ് സ്വകാര്യ എയര്‍പോര്‍ട്ടില്‍ ലഭ്യമാവുന്നത് പോലുളള മികച്ച സൗകര്യങ്ങളും സേവനങ്ങളും ഇവിടെയും ലഭ്യമാവും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളെ അന്താരാഷ്ട്ര നിലവാരത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്ന പരിചയ സമ്പന്നരായ പ്രൈവറ്റ് എയര്‍പോര്‍ട്ട് ഓപറേറ്റര്മാരിലൊന്ന് ഈ വിമാനത്താവളവും ഏറ്റെടുക്കണമെണ് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ദുബൈ സന്ദര്‍ശിച്ച വേളയിൽ വിമാനത്താവള നവീകരണത്തിന് ഇടപെടണമെന്ന് തെൻറ നേതൃത്വത്തിലെ പ്രതിനിധി സംഘം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ഡോ. മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.