ദുബൈ: ദുബൈ ലാൻറ് ഡിപ്പാർട്മെൻറ് വാടക തർക്ക കേന്ദ്രത്തിെൻറ ഇടപെടലിൽ നിരവധി ത ടവുകാർക്ക് മോചനമൊരുങ്ങുന്നു. വാടകകേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവരുടെ ബാധ്യത വീട്ടിയാണ് ഡി.എൽ.ഡി ദുബൈ പൊലീസുമായി സഹകരിച്ച് തടവുകാരുടെ മോചനത്തിന് വഴി തുറക്കുന്നത്. യു.എ.ഇ സഹിഷ്ണുതാ വർഷ ഭാഗമായാണീ മാനുഷിക സേവനമെന്ന് അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ഗുണമനുഭവിക്കുന്നവർക്ക് ബലി പെരുന്നാളിന് മുമ്പ് വീടണയാൻ കഴിയും. ഡി.എൽ.ഡി മേധാവി സുൽത്താൻ ബൂത്തി ബിൻ മിജ്റിൻ, കുറ്റാന്വേഷണ വകുപ്പിലെ അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, വാടക തർക്ക കേന്ദ്രം ചെയർമാൻ അബ്ദുൽഖാദർ മൂസ എന്നിവരുടെ സാന്നിധ്യത്തിലെ യോഗ ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചത്.
വാടക കേസുകൾ കുറ്റകൃത്യത്തിെൻറ പരിധിയിൽ പെടുത്താനാവില്ലെന്നും ഒരു പ്രയാസത്തിലകപ്പെട്ടതായി മാത്രമേ കണക്കാക്കാനാവൂ എന്നും വിലയിരുത്തിയാണ് ‘പെരുന്നാൾ നിങ്ങളുടെ വീട്ടിൽ’ എന്ന് പേരിട്ട് പദ്ധതി നടപ്പാക്കുന്നത്. മോചന നടപടിക്രമങ്ങൾ ആരംഭിക്കുന്നതിെൻറ ഭാഗമായി വാടകത്തർക്ക കേന്ദ്രം ജുഡീഷ്യൽ സമിതി രൂപവത്കരിക്കുകയും തടവുകാരെ കാണുകയും ചെയ്തു.
പെരുന്നാളിന് വീട്ടിലെത്താൻ കഴിയുന്നതിെൻറ സന്തോഷം തടവുകാർ പ്രകടിപ്പിച്ചു. നീതിയോടെയും സമത്വത്തോടെയും ബഹുമാനത്തോടെയുമാണ് തന്നോട് പെരുമാറിയിരുന്നതെന്നും തെൻറ നല്ല അനുഭവങ്ങൾ ചേർത്ത് 200 പേജുള്ള ബുക് ലെറ്റ് ഇറക്കുമെന്നും ഒരു തടവുകാരൻ പറഞ്ഞു. യു.എ.ഇയിൽ തടവുകാർക്കിടയിൽ വംശത്തിെൻറയോ മതത്തിെൻറയോ ലിംഗത്തിെൻറയോ അടിസ്ഥാനത്തിൽ ഒരു വിവേചനവുമില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.