???? ??????? ???????????????? ????? ?????????

അ​ബൂ​ദ​ബി : ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്കു​ള​ള യാ​ത്ര​ക്ക് ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ‘ടോ​ൾ’ ഏ​ർ​പ്പെ​ടു​ത്തും. അ​ബൂ ​ദ​ബി ഗ​താ​ഗ​ത വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഉ​പ​രി​ത​ല ഗ​താ​ഗ​ ത മാ​സ്​​റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ഗ​താ​ഗ​ത വ​കു​പ്പും ഇ​ൻ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെ​ൻ​റ​റും സം​യു​ ക്ത​മാ​യാ​ണ് ടോ​ൾ ഗേ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മൂ​ന്നു ദി​സ​മാ​യി വാ​ട്‌​സാ​പ്പി ​ലും മ​റ്റു സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്ന ‘ടോ​ൾ’ ഇ​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​വു​മെ​ന്നു​റ​പ് പാ​യി. അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന നാ​ല് പ്ര​ധാ​ന പാ​ല​ങ്ങ​ളി​ലും ടോ​ൾ ഗേ​റ്റു​ക​ൾ ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ന​ട​പ്പാ​ക്കും. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കാ​നും ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് പ​ദ്ധ​തി. അ​ബൂ​ദ​ബി​യി​ലെ​ത്തു​മ്പോ​ൾ ശൈ​ഖ് ഖ​ലീ​ഫ പാ​ലം, ശൈ​ഖ് സാ​യി​ദ് പാ​ലം, മ​ക്ത പാ​ലം, മു​സ​ഫ പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ ടോ​ൾ ഗേ​റ്റ് ക​ട​ക്കു​ന്ന സം​വി​ധാ​നം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

ത​ന്ത്ര​പ​ര​മാ​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് ടോ​ൾ ഗേ​റ്റ് സം​വി​ധാ​ന​മെ​ന്ന്​ അ​ബൂ​ദ​ബി ഗ​താ​ഗ​ത വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, എ​മി​റേ​റ്റി​ലെ സു​സ്ഥി​ര ജീ​വി​ത​രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് വ​ർ​ഷം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളെ ടോ​ൾ നി​ര​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് അ​റി​യി​ച്ചു. ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ൽ 2017ലെ 17-ാം ​ന​മ്പ​ർ നി​യ​മം അ​നു​സ​രി​ച്ചാ​ണ് ടോ​ൾ ഗേ​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഓ​രോ വാ​ഹ​ന​വും ശൈ​ഖ് സാ​യി​ദ് ബ്രി​ഡ്ജ്, ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ബ്രി​ഡ്ജ്, അ​ൽ മ​ക്ത പാ​ലം, മു​സ​ഫ ബ്രി​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ല് ടോ​ൾ ഗേ​റ്റു​ക​ൾ ക​ട​ക്കു​മ്പോ​ൾ ഇ​ൻ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെ​ൻ​റ​ർ ഒ​രു 'ടോ​ൾ' മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക.

ശ​നി മു​ത​ൽ വ്യാ​ഴം വ​രെ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7 മു​ത​ൽ 9 വ​രെ​യും വൈ​കീ​ട്ട് 5 മു​ത​ൽ ഏ​ഴു വ​രെ​യും ഗ​താ​ഗ​ത തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഓ​രോ പ്രാ​വ​ശ്യം വാ​ഹ​നം ക​ട​ക്കു​മ്പോ​ൾ ടോ​ൾ ഫീ​സ് നാ​ല് ദി​ർ​ഹം ആ​യി​രി​ക്കും. തി​ര​ക്കി​ല്ലാ​ത്ത മ​റ്റു സ​മ​യ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച​യും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഓ​രോ​പ്രാ​വ​ശ്യം ടോ​ൾ നി​ര​ക്ക് ര​ണ്ട് ദി​ർ​ഹം ആ​യി​രി​ക്കും. ടോ​ൾ ശേ​ഖ​ര​ണ സം​വി​ധാ​നം ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ ഒ​രു വാ​ഹ​ന​ത്തി​ന് പ​ര​മാ​വ​ധി ഒ​രു ദി​വ​സം 16 ദി​ർ​ഹ​മാ​യി​രി​ക്കും ഫീ​സ് ചു​മ​ത്തു​ക. അ​ട​യ്ക്കേ​ണ്ട തു​ക പ്രീ​പെ​യ്ഡ് ഉ​പ​യോ​ക്തൃ അ​ക്കൗ​ണ്ടി​ൽ നി​ന്ന് (ഇ​ൻ​ഗ്രേ​റ്റ​ഡ് ഇ​ല​ക്ട്രോ​ണി​ക് പേ​യ്മെ​ൻ​റ്​ വാ​ല​റ്റ്) സ്വ​യം കി​ഴി​ക്കും. വാ​ഹ​ന​ങ്ങ​ളു​ടെ വി​ൻ​ഡ്ഷീ​ൽ​ഡി​ൽ ടാ​ഗ് ഒ​ട്ടി​ക്കാ​തെ​ത​ന്നെ ന​മ്പ​ർ പ്ലേ​റ്റ് സ്‌​കാ​ൻ ചെ​യ്യു​ന്ന​തി​ലൂ​ടെ ഓ​ട്ടോ​മാ​റ്റി​ക്കാ​യി പ​ണം ശേ​ഖ​രി​ക്കാ​നാ​വും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ൻ അ​ബൂ​ദ​ബി​യി​ൽ റ​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും ഔ​ദ്യോ​ഗി​ക ര​ജി​സ്‌​ട്രേ​ഷ​ൻ അ​ടു​ത്ത മാ​സം മു​പ്പ​തി​ന് (ആ​ഗ​സ്​​റ്റ്​ 30ന്) ​ആ​രം​ഭി​ക്കും. യാ​തൊ​രു നി​ര​ക്കും ഈ​ടാ​ക്കാ​തെ സ്വ​യ​മേ​ത​ന്നെ അ​ക്കാ​ണ്ടു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ടും. അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ യൂ​സ​ർ​നെ​യിം, പാ​സ്‌​വേ​ഡ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ഒ​രു എ​സ്.​എം.​എ​സ് സ​ന്ദേ​ശ​വും ല​ഭി​ക്കും.

ര​ജി​സ്​​റ്റ​ർ ചെ​യ്ത അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ അ​ധി​ക വാ​ഹ​ന​ങ്ങ​ൾ ചേ​ർ​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. അ​ബൂ​ദ​ബി​ക്ക് വെ​ളി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ ടോ​ൾ ഗേ​റ്റു​ക​ൾ ക​ട​ക്കു​ന്ന​തി​നു​മു​മ്പ് വാ​ഹ​ന ഉ​ട​മ സി​സ്​​റ്റ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ടോ​ൾ ഗേ​റ്റ് സി​സ്​​റ്റ​ത്തി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​തെ വാ​ഹ​നം ടോ​ൾ ഗേ​റ്റു​ക​ൾ ക​ട​ന്നാ​ൽ ഗേ​റ്റ് മു​റി​ച്ചു​ക​ട​ന്ന സ​മ​യം മു​ത​ൽ പ​ത്ത് പ്ര​വൃ​ത്തി ദി​വ​സ​ത്തെ സ​മ​യ​ദൈ​ർ​ഘ്യ​മാ​ണ് ല​ഭി​ക്കു​ക. ഗ്രേ​സ് പ​രി​ധി​യി​ൽ സി​സ്​​റ്റ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കാ​ണ് പി​ഴ ബാ​ധ​ക​മാ​വു​ക. അ​ബൂ​ദ​ബി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ ഗേ​റ്റി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ബാ​ല​ൻ​സി​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വാ​ഹ​ന ലൈ​സ​ൻ​സി​ങ് ഓ​ഫീ​സു​ക​ളി​ൽ പോ​സ്​​റ്റ്​ പേ​യ്മെ​ൻ​റ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ​േടാ​ൾ ഫീ​സ് അ​ട​യ്ക്കാ​നാ​വും. ഉ​പ​യോ​ക്തൃ അ​ക്കൗ​ണ്ടി​ൽ മ​തി​യാ​യ ക്രെ​ഡി​റ്റ് ഇ​ല്ലാ​തെ ടോ​ൾ ഗേ​റ്റ് മു​റി​ച്ചു ക​ട​ക്കു​ന്ന അ​ബൂ​ദ​ബി​ക്ക് പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​ക്കൗ​ണ്ട് ടോ​പ്പ് അ​പ്പ് ചെ​യ്യാ​നു​ള്ള പ​ര​മാ​വ​ധി സ​മ​യം അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളാ​ണ്. അ​ല്ലെ​ങ്കി​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ ല​ഭി​ക്കും.

ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത വാ​ഹ​നം ടോ​ൾ ഗേ​റ്റ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നു​ള്ള ട്രാ​ഫി​ക് പി​ഴ പ​ത്ത് പ്ര​വൃ​ത്തി ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡി​ന് ശേ​ഷം ആ​ദ്യ ദി​വ​സം 100 ദി​ർ​ഹ​വും ര​ണ്ടാം ദി​വ​സം 200 ദി​ർ​ഹ​വും മൂ​ന്നാം ദി​വ​സം 400 ദി​ർ​ഹ​വും പ​ര​മാ​വ​ധി 10,000 ദി​ർ​ഹം വ​രെ​യു​മാ​യി​രി​ക്കും പി​ഴ. അ​ബൂ​ദ​ബി​ക്ക് വെ​ളി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​നം അ​ക്കൗ​ണ്ടി​ൽ മ​തി​യാ​യ ബാ​ല​ൻ​സി​ല്ലാ​തെ ഗേ​റ്റ് മു​റി​ച്ചു ക​ട​ന്നാ​ൽ ഗ്രേ​സ് പി​രീ​ഡ് പ​രി​ധി​ക്ക് ശേ​ഷം ഓ​രോ ദി​വ​സ​വും 50 ദി​ർ​ഹം വീ​ത​മാ​ണ് പി​ഴ ഈ​ടാ​ക്കു​ക. ടോ​ൾ ഫീ​സ് ത​ട്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ വാ​ഹ​ന ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മ​റ​ച്ചു വെ​ക്കു​ക​യോ കേ​ടു​പാ​ടു​വ​രു​ത്തു​ക​യോ ചെ​യ്താ​ലും 10,000 ദി​ർ​ഹ​മാ​ണ് പി​ഴ. ഏ​തെ​ങ്കി​ലും ഇ-^​പേ​യ്മെ​ൻ​റ്​ മെ​ഷീ​നു​ക​ൾ​ക്കോ ടോ​ൾ ഗേ​റ്റു​ക​ൾ​ക്കോ കേ​ടു​പാ​ട് വ​രു​ത്തി​യാ​ലും 10,000 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കും. ശ​രി​യാ​യും സൂ​ക്ഷ്മ​മാ​യും ഡാ​റ്റാ റീ​ഡി​ങ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വാ​ഹ​ന ഉ​ട​മ​ക​ൾ എ​പ്പോ​ഴും അ​വ​രു​ടെ ലൈ​സ​ൻ​സ് പ്ലേ​റ്റു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ദൃ​ശ്യ​വും വ്യ​ക്ത​വു​മാ​യി സൂ​ക്ഷി​ക്ക​ണം. അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഡാ​റ്റ​യി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ൽ അ​വ​രു​ടെ പേ​രി​ലു​ള്ള സ്വ​കാ​ര്യ, വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ക്കൗ​ണ്ടി​ൽ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.