ദുബൈ: ഒട്ടും താമസമില്ലാതെ വായ്പ ലഭ്യമാക്കാം എന്ന വാഗ്ദാനവുമായി നിങ്ങൾക്ക് ഫോൺവിളി കൾ എത്തുന്നുണ്ടോ? മെട്രോ സ്റ്റേഷന് അരികിലൂടെ പോകുേമ്പാൾ ഇൗ വാഗ്ദാനമുളള നോട്ടീ സുകൾ ലഭിക്കാറുണ്ടോ? കണ്ണടച്ചു വിശ്വസിക്കരുതേ, വമ്പൻ തട്ടിപ്പിെൻറ വലയും വിരിച്ച് ക ാത്തിരിക്കുന്നവരുണ്ട്.
സ്കൈയോ മൈേക്രാഫിനാൻസ് ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ തട്ട ിപ്പ് നടത്തുന്ന കറക്കു കമ്പനിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ദുബൈ ഫിനാൻഷ്യൽ അതോറിറ്റിയാണ്. ലോൺ ലഭ്യമാക്കുന്നതിന് ഫീസ് നൽകണമെന്നാണ് വ്യാജ ബാങ്ക് ഇടപാടുകാരോട് ആവശ്യപ്പെടുന്നത്. ഒപ്പം ലോൺ ഇൻഷുർ ചെയ്യാനെന്ന പേരിൽ മറ്റൊരു തുകയും വാങ്ങും.
ദുബൈ ഫിനാൻഷ്യൻ സർവീസ് അതോറിറ്റി നൽകിയത് എന്ന പേരിൽ ചമച്ച ഒരു സർട്ടിഫിക്കറ്റും അവർ പരസ്യം ചെയ്യുന്നുണ്ടെങ്കിലും അത്തരം ഒരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല എന്ന് ഡി.എഫ്.എസ്.എ സാക്ഷ്യപ്പെടുത്തുന്നു. വ്യാജ പണമിടപാടു സ്ഥാപനത്തിലേക്ക് പണം നൽകരുതെന്നും ഇവരുടെ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പണമിടപാടുകൾ എപ്പോഴും സുതാര്യവും വിശ്വസ്തവുമായ സ്ഥാപനങ്ങൾ മുഖേനെയും മാത്രമാവണമെന്ന് അധികൃതർ ഒാർമപ്പെടുത്തുന്നു. സ്ഥാപനത്തെക്കുറിച്ച് വാതോരാതെ വാചകടിക്കുകയും വിശദ വിവരങ്ങളും രേഖകളും ചോദിക്കുേമ്പാൾ നൽകാതിരിക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.