റാസല്‍ഖൈമ: മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ നടക്കുന്ന ബോധവത്കര ണങ്ങളുടെ ഭാഗമായി റാസല്‍ഖൈമയില്‍ കുട്ടികളുടെ നാടകം.
കമ്യൂണിറ്റി പൊലീസ് ഡ്രഗ് ക ണ്ട്രോള് വകുപ്പുമായി സഹകരിച്ച് നടത്തിയ ചടങ്ങിലാണ് വിദ്യാര്‍ഥികള്‍ നാടകവുമായി രംഗത്ത് വന്നത്. കുതന്ത്രങ്ങള്‍ ഉപയോഗിച്ചാണ് സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്ന മയക്കുമരുന്നുകളുടെ വിപണനത്തിന് തല്പരകക്ഷികള് ശ്രമിക്കുന്നതെന്ന് റാക് കമ്യൂണിറ്റി പൊലീസ് ഡയറക്ടര്‍ കേണല്‍ റാഷിദ് അല്‍ സല്‍ഹദി പറഞ്ഞു.
ഇത്തരം ശക്തികളുടെ പ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹംറ മാളില്‍ ഒരുക്കിയ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തില്‍ ക്യാപ്റ്റന്‍ സെയ്ഫ് സാലിം അല്ഖാത്തരി, മേജര്‍ റാഷിദ് സഈദ് ബില്ഹൗന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.