മസ്ക്കത്ത്: ഒമാനിൽ മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച്, പെയ്മെൻറ് സൊല്യൂഷൻസ് തുടങ് ങിയ സേവനങ്ങൾ നല്കിവരുന്ന മുൻ നിര പണമിടപാട് ബ്രാൻറായ ഒമാൻ യു.എ.ഇ. എക്സ്ചേഞ്ച് ഇനി മു തൽ യൂനിമണി എന്ന പുതുനാമത്തിൽ അറിയപ്പെടും. ഒമാൻ സെൻട്രൽ ബാങ്ക് എക്സിക്യൂട്ടീവ് പ്ര സിഡൻറ് താഹിർ ബിൻ സലിം അബ്ദുല്ല അൽ അംറി ഔദ്യോഗികമായി യൂനിമണി നാമകരണം പ്രഖ്യാപി ച്ചു. മസ്കത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാകേഷ് അദ് ലഖ, ശൈഖ് സെയ്ഫ് ബിൻ ഹാഷിൽ അൽ മസ്കരി, ശൈഖ് മുഹമ്മദ് ബിൻ നാസർ അൽ ഹാഷർ, ഫിനാബ്ലർ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട്, യൂനിമണി - യു.എ.ഇ. എക്സ്ചേഞ്ച് സി.ഇ.ഒ പ്രദീപ് കുമാർ, യൂനിമണി ഒമാൻ കൺട്രി ഹെഡ് ബോബൻ എം.പി എന്നിവർ സംബന്ധിച്ചു.
ഇതോടെ ജി.സി.സി, അപാക്, ആഫ്രിക്ക, അമേരിക്ക എന്നീ മുഖ്യ വിപണികൾ ഉൾപ്പെടെ ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന യൂനിമണി ശൃംഖലയിൽ യൂനിമണി ഒമാനും ഭാഗമാകുന്നു. ഒമാനിൽ ഉടനീളം ഇപ്പോൾ അറുപത് ശാഖകളും എഴുപതോളം ബാങ്കുകളുമായി വിനിമയ ബന്ധവുമുള്ള യൂനിമണി ഒമാൻ, കൂടുതൽ ശാഖകൾ ഏർപ്പെടുത്താനും സമഗ്രമായ ഡിജിറ്റൽ അധിഷ്ഠിത സംവിധാനങ്ങൾ വ്യാപിപ്പിക്കാനുമായിരിക്കും സമീപഭാവിയിൽ ഊന്നൽ നല്കുക. നേരിട്ടുള്ള സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ - മൊബൈൽ ഇടപാടുകളും സ്വയം സേവന സജ്ജമായ കിയോസ്കുകളും എല്ലായിടത്തും ലഭ്യമാക്കും.
ഒമാനിലെ ഉപയോക്താക്കൾക്ക് പൊതു പണമിടപാട് സേവനങ്ങൾക്കൊപ്പം ഓൺലൈൻ മണി ട്രാൻസ്ഫർ, സെൽഫ് സർവീസ് കിയോസ്ക് ഉൾപ്പെടെ പല നൂതന സേവന സംവിധാനങ്ങളും ഉത്പന്നങ്ങളും ആദ്യമായി അവതരിപ്പിച്ച ഒമാൻ യു.എ.ഇ. എക്സ്ചേഞ്ച്, യൂനിമണിയെന്ന ആഗോള ബ്രാൻഡിെൻറ ഭാഗമാകുന്നതോടെ കൂടുതൽ മെച്ചങ്ങളും സൗകര്യങ്ങളും ജനങ്ങൾക്ക് നൽകുവാൻ സാധിക്കുമെന്നും സുൽത്താനേറ്റിലെ ധനവിനിമയ സേവന മേഖലയിൽ വിപ്ലവകരമായ മാതൃകകൾ പ്രവർത്തിക്കുമെന്നും യൂനിമണി കൺട്രി ഹെഡ് ബോബൻ എം.പി. പറഞ്ഞു.
ഒമാൻ തങ്ങൾക്ക് എപ്പോഴും പ്രധാനമായ വിപണിയാണെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളിലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഏറ്റവും സ്വീകരിച്ച വിപണിയെന്ന നിലക്ക് യൂനിമണിയുടെ വികസിത ഡിജിറ്റൽ - മൊബൈൽ പണമിടപാട് സേവനങ്ങൾക്ക് നല്ല സാധ്യതയുണ്ടെന്നും ഫിനാബ്ലർ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ആഗോളവ്യാപകമായി ഫോറിൻ എക്സ്ചേഞ്ച് - പെയ്മെന്റ്സ് സൊല്യൂഷൻസ് മേഖലയിൽ മികവിന്റെ കേന്ദ്രമെന്ന് അംഗീകരിക്കപ്പെട്ട ഫിനാബ്ലർ ഹോൾഡിങ്സിെൻറ ഭാഗമായ പണമിടപാട് സേവന ബ്രാൻഡാണ് യൂനിമണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.