അബൂദബി: കാൽനടയാത്രക്കാരെ അപകടങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിൽ സഹകരിക്കണമെ ന്ന് അബൂദബി പൊലീസ് വാഹന ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. കാൽനടക്കാരെ നിശ്ചിത സ്ഥല ങ്ങളിലൂടെ റോഡ് മുറിച്ചുകടക്കാന്‍ അനുവദിക്കണം. ഇത്തരം സ്ഥലങ്ങളിലും വ്യവസായ മേഖലകളിലും ഉൾറോഡുകളിലും വേഗത കുറക്കാനും കാൽനടയാത്രക്കാര്‍ക്ക് മുൻഗണന നൽകാനും പൊലീസ് ഡ്രൈവര്‍മാരോട് അഭ്യർഥിച്ചു.
റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാനും അപകടങ്ങളില്ലാതിരിക്കാനും കാല്‍നടയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു. നടപ്പാലങ്ങളും ഭൂഗർഭപാതകളും ഉൾപ്പെടെ കാൽനടയാത്രക്കാർക്കായി ക്രമീകരിച്ചവ ഉപയോഗിക്കണം. പ്രധാന റോഡുകളില്‍ ട്രാഫിക് സിഗ്നല്‍ പച്ചനിറമാവുേമ്പാൾ മാത്രമേ റോഡ് മുറിച്ച് കടക്കാവൂ.
നിശ്ചിത സ്ഥലങ്ങളില്‍ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരുന്നാല് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ. കാൽനടയാത്രക്കാർ ഗതാഗത സിഗ്നലുകൾ ലംഘിച്ചാലും നിശ്ചിത സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്നാലും 400 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പു നല്കി. സമൂഹ മാധ്യമങ്ങൾ, അച്ചടി^ശ്രാവ്യ മാധ്യമങ്ങൾ എന്നിവയിലൂടെ അവബോധ പരിപാടികള്‍ നടത്തിയും കാല്‍നടയാത്രക്കാര്‍ക്ക് ലഘുലേഖകൾ വിതരണം ചെയ്തും റോഡ് സുരക്ഷയെ പറ്റിയുള്ള ബോധവത്കരണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.