ദുബൈ:മംസാറിലെ റസ്റ്റോറൻറിൽ ജോലിചെയ്യുന്ന തൃശൂർ കാട്ടൂർ സ്വദേശിയായ മനാഫ് മു ഹമ്മദ് അലി(40) യെ ജൂലൈ അഞ്ചു മുതൽ കാൺമാനില്ലെന്ന് പരാതി. വെള്ളിയാഴ്ച രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം11 മണിയോടെ താമസസസ്ഥലത്തിനടുത്ത റോഡ് സൈഡിൽ വണ്ടിയിൽ വന്ന് ഇറങ്ങിയ ശേഷം മനാഫ് ആരുമായും ബന്ധപ്പെട്ടിട്ടില്ല.
തെരച്ചിലുകൾ നടത്തിയിട്ടും വിവരങ്ങൾ ലഭിക്കാഞ്ഞ സാഹചര്യത്തിൽ മുറാഖബാദ് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. വിവരം ലഭിക്കുന്നവർ 0507772146 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.