ഷാർജ: അറബ് നാടക അരങ്ങിെൻറ വർണ മയൂഖങ്ങൾ പൊൻപീലി വിടർത്തി ആടുന്ന ഷാർജ തിയറ്റർ ഉ ത്സവത്തിെൻറ 15ാം അധ്യായത്തിന് വ്യാഴാഴ്ച തിരശ്ശീല ഉയരും. സുപ്രീം കൗൺസിൽ അംഗവും ഷാർജ യുടെ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ തിയേറ്റർ അസോസിയേഷനാണ് അരങ്ങൊരുക്കുന്നത്.
ആഗസ്റ്റ് രണ്ട് വരെ നീളുന്ന നാടകോത്സവം ഫുജൈറ, ദിബ അൽ ഹിസ്ൻ , അജ്മാൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലാണ് നടക്കുക. വൈവിധ്യങ്ങൾ നിറഞ്ഞ നാടകങ്ങളായിരിക്കും അരങ്ങിലെത്തുകയെന്നും മുൻ വർഷത്തെ ഏറ്റവും പ്രശസ്തമായ നാലുനാടകങ്ങൾ ഇത്തവണ അവതരിപ്പിക്കുമെന്നും അസോസിയേഷൻ ചെയർമാൻ ഇസ്മായിൽ അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.