അബൂദബി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സർക്കാർ തലത്തിൽ നിർബന്ധി ത ചാർജ് ഇൗടാക്കുന്ന കാര്യം പരിഗണനയിൽ. പ്ലാസ്റ്റിക് ബാഗുകൾ, ഭക്ഷണത്തോടൊപ്പം ന ൽകുന്ന പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ തുടങ്ങിയവക്ക് രാജ്യത്തുടനീളം നിശ്ച ിത തുക ഫീസ് ഇൗടാക്കാനാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയവും അബുദബി പരിസ്ഥിതി ഏജൻസിയും (ഇൗദ്) ചർച്ച നടത്തിയതായി ഇൗദ് പരിസ്ഥിതി ഗുണമേന്മ മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ശൈഖ അൽ ഹുസനി പറഞ്ഞു.
കാരിയർ ബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് കച്ചവടക്കാർ തന്നെ ചാർജ് ഇൗടാക്കുന്നതിെൻറ ചുവട് പിടിച്ചാണ് സർക്കാർ തലത്തിലും ഫീസ് ഇൗടാക്കാൻ ആലോചിക്കുന്നത്. കച്ചവടക്കാർ ഏർപ്പെടുത്തിയ ചാർജ് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് ഏറെ ഉപകരിച്ചുവെന്നാണ് വിലയിരുത്തൽ. യു.കെ പോലുള്ള രാജ്യങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഫീസ് ഇൗടാക്കുന്നുണ്ട്.
പരിസ്ഥിതി സൗഹൃദമായ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സംവിധാനങ്ങൾ അബൂദബി മുന്നോട്ടുവെക്കുന്നതായി ശൈഖ അൽ ഹുസനി വ്യക്തമാക്കി. ഇൗയിടെ ഇത്തിഹാദ് എയർലൈൻസ് നടപ്പാക്കിയ ജൈവ ഇന്ധനത്തിെൻറ ഉപയോഗം കാലാവസ്ഥ വ്യതിയാനത്തിന് എതിരായ പോരാട്ടത്തെ സഹായിക്കുെമന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.