ഷാർജ: ഷാർജയുടെ കിഴക്കൻ മേഖലയായ ഖോർഫക്കാനിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച ്ച റസ്റ്റോറൻറിന് അധികൃതർ താഴിട്ടു. അടിഭാഗം ബക്കറ്റിലും മേൽഭാഗം ചുവരിലും ചാരിവ െച്ച നിലയിൽ അടുക്കള ഭാഗത്ത് ഷവർമ ഇരിക്കുന്നത് കണ്ട ആരോ വീഡിയോ എടുത്ത് സാമൂഹിക മാധ ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. മാലിന്യങ്ങൾ നേരിട്ടു കയറാനും ആരോഗ്യത്തെ ഗുര ുതരമായി ബാധിക്കാനും ഇടയാവുന്ന വൃത്തിെകട്ട രീതിയിലാണ് കോഴി ഇറച്ചി ചുവരിൽ ചാരിവെച്ചിരുന്നത്. ശ്രദ്ധയിൽപ്പെട്ട ഉടനെ സ്ഥാപനം അടപ്പിക്കുവാൻ സാമ്പത്തിക കാര്യ വിഭാഗത്തിന് നിർദേശം നൽകുകയായിരുന്നുവെന്ന് നഗരസഭ ഡയറക്ടർ ഫൗസിയ അൽ ഖാദി പറഞ്ഞു.
പൊലീസിനും ആരോഗ്യ വിഭാഗത്തിനും ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയിട്ടുണ്ട്. ഷാർജ എമിറേറ്റിെൻറ അധികാരപരിധിയിലുള്ള ഖോർഫക്കാൻ പട്ടണം, ഷാർജ മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച കർശനമായ ഭക്ഷണ കോഡും ശുചിത്വ നിലവാരവും പാലിക്കണമെന്ന് നിഷ്കർഷയുള്ള ഇടമാണ്. അതോറിറ്റിയുടെ ഭക്ഷ്യ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയ 34 ഭക്ഷ്യ ഔട്ട്ലെറ്റുകൾ പോയ വർഷം താൽക്കാലികമായി അടപ്പിച്ചതായും 3,345 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും ഡയറക്ടർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് വ്യത്യസ്ത രീതിയിലുള്ള പിഴകളാണ്.
മലിനമായ സ്രോതസ്സിലെ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുക, ഉപഭോക്താക്കൾക്ക് കുടിക്കുവാൻ നൽകുക തുടങ്ങിയവ പിടിക്കപ്പെട്ടാൽ ചുരുങ്ങിയത് 2500 ദിർഹമാണ് പിഴ ചുമത്തുക. മറ്റ് നിയമനടപടികളും നേരിടേണ്ടിവരും. ചുറ്റുപാടുകൾ മലിനമാക്കിയാൽ 500 ദിർഹവും, പാചകം ചെയ്യുന്ന പാത്രം, ഉപകരണങ്ങൾ, ഉപരിതലങ്ങൾ തുടങ്ങിയവ ശുചിത്വമില്ലാത്ത രീതിയിൽ കണ്ടെത്തിയാലും 500 ദിർഹം പിഴ നൽകണം. സ്ഥാപനത്തിന് ആവശ്യമായ പാത്രങ്ങളുടെ കുറവ് കണ്ടെത്തിയാൽ 500 ദിർഹം, ഫ്രിഡ്ജ്, ഫ്രീസർ എന്നിവയിലെ ശുചിത്വ കുറവിന് 400, ശുചിമുറികൾ വൃത്തിഹീനമാക്കിയിട്ടാൽ 350, പാത്രങ്ങളുടെയും മറ്റും കുറവും വൃത്തിക്കേടും കണ്ടെത്തിയാൽ 250 ദിർഹവുമാണ് പിഴ നൽകുക. ഇത്തരം ക്രമകേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 993 എന്ന നമ്പറിലേക്ക് വിളിച്ച് ഉപഭോക്താവിന് പരാതിപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.