അബൂദബി: സർക്കാർ^സ്വകാര്യ മേഖല തൊഴിലാളികൾക്ക് ബലിപെരുന്നാളിന് നാല് ദിവസം അവ ധി പ്രഖ്യാപിച്ചു. ആഗസ്റ്റ് പത്ത് മുതൽ 13 വരെയാണ് അവധി. സർക്കാർ മേഖലയിലെ അവധി സർക്കാർ മാനവ വിഭവശേഷി അതോറിറ്റിയും സ്വകാര്യ മേഖലയിലെ അവധി മാനവ വിഭവശേഷി–സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസർ ഥാനി ആൽ ഹമീലിയുമാണ് പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ആഘോഷവേളകളിലെ അവധി ദിനങ്ങൾ ഏകീകരിച്ച് ഫെബ്രുവരിയിലാണ് യു.എ.ഇ മന്ത്രിസഭ ഉത്തരവിട്ടത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ, യു.എ.ഇയിലെയും അറബ്^ഇസ്ലാമിക രാജ്യങ്ങളിലെയും ജനങ്ങൾ തുടങ്ങിയവർക്ക് സർക്കാർ മാനവ വിഭവശേഷി അതോറിറ്റിയും നാസർ ഥാനി ആൽ ഹമീലിയും പെരുന്നാൾ ആശംസയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.