അബൂദബി: അബൂദബിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച രാത്രി പോകേണ്ടിയിര ുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 20 മണിക്കൂറിലേറെ വൈകി. ബുധനാഴ്ച രാത്രി 9.20നുള്ള വി മാനം വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് പുറപ്പെട്ടത്. ഇതു കാരണം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി. െഎ.എക്സ് 538 വിമാനമാണ് വൻ തോതിൽ വൈകിയത്. സാേങ്കതിക പ്രശ്നം കാരണം ബുധനാഴ്ച രാത്രി 11.30നേ പോകൂ എന്ന് യാത്രക്കാരെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, 11.30നും േപാകാതായതോടെ യാത്രക്കാർ ബഹളം വെച്ചു.
തുടർന്ന് കുറച്ചുപേരെ ഹോട്ടലിലേക്ക് മാറ്റി. ഹോട്ടലിലേക്ക് മൂന്നര മണിക്കൂർ യാത്ര ചെയ്യണമെന്ന് അറിയിച്ചതിനാൽ പലരും വിമാനത്താവളത്തിൽ തന്നെ ഇരുന്നതായി യാത്രക്കാർ പറഞ്ഞു. ചിലർ വീട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് പുറപ്പെടും എന്നായിരുന്നു പിന്നീട് അധികൃതർ അറിയിച്ചത്. എന്നാൽ, ഒന്നര മണിക്കൂർ കൂടി കഴിഞ്ഞാണ് യാത്രക്കാർക്ക് പോകാൻ കഴിഞ്ഞത്. 182 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സാേങ്കതിക കാരണങ്ങളാലാണ് വിമാനം വൈകിയതെന്നും യാത്രക്കാർക്ക് താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.