ഷാർജ: ഷാർജ പൊലീസിലെ ഗതാഗത, കുറ്റാന്വേഷണ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോ ധനയിൽ 31 തെരുവ് കച്ചവടക്കാർ പിടിയിലായതായി ട്രാഫിക് പൊലീസ് ഡയറക്ടർ ലെഫ്. കേണൽ മു ഹമ്മദ് അലൈ അൽ നഖ്വി പറഞ്ഞു. പോയവാരമാണ് ഇത്തരമൊരു കാമ്പയിന് തുടക്കമിട്ടത്. പ്രധാന, ഉൾനാടൻ റോഡുകൾ, വ്യവസായ–വാണിജ്യ–താമസ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ദക്ഷിണേഷ്യക്കാരായ തെരുവ് കച്ചവടക്കാർ പിടിയിലായത്.
നിയമങ്ങളെ മറികടക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങൾക്കും തടയിടാൻ ഇത്തരം കാമ്പയിനുകൾ തുടരും. തിരക്കുള്ള സമയങ്ങളിൽ കവലകൾ കേന്ദ്രീകരിച്ചാണ് തെരുവ് കച്ചവടം പ്രധാനമായും നടക്കുന്നത്. ഇത്തരം കാഴ്ച്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കുവാൻ ജനങ്ങൾ തയ്യാറാകണമെന്നും ഡയറക്ടർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.