ദുബൈ: യു.എ.ഇയിൽ രക്തം ആവശ്യമുള്ളവർക്ക് സഹായമെത്തിക്കാൻ മലയാളി കൂട്ടായ്മകൾ എന്നും മുൻപന്തിയിലാണ്. അന്താരാഷ്ട്ര രക്തദാന ദിനത്തോടനുബന്ധിച്ച് വിവിധ എമിറ േറ്റുകളിൽ നടന്ന സർക്കാർ പരിപാടികളിലെല്ലാം ഇന്ത്യൻ കൂട്ടായ്മകളും ആദരിക്കപ്പെട്ടു. അബൂദബി ഹെൽത് അതോറിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന സേഹയുടെ ആദരം കാസർക്കോടുകാരുടെ സംഘടനയായ ‘കാസ്രോട്ടാർ’ കൂട്ടായ്മക്ക് ലഭിച്ചു. അഞ്ചു വർഷമായി അബൂദബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നിരവധി രക്തദാന ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും ‘കാസ്രോട്ടാർ’ സംഘടിപ്പിക്കുന്നുണ്ട്. അബൂദബി എമിറേറ്റ്സ് പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ സേഫ് ലൈൻ എം.ഡിയും കൂട്ടായ്മ ചെയർമാനുമായ അബൂബക്കർ കുറ്റിക്കോൽ, ബോർഡ് അംഗം സെഡ്. എ.മൊഗ്രാൽ, ജനറൽ സെക്രടറി പി കെ. അഷറഫ്, തസ്ലീം ആരിക്കാടി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
വിവിധ എമിറേറ്റുകളിൽ അനേകം രക്തദാന ക്യാമ്പുകൾ നടത്തുകയും അടിയന്തര ഘട്ടങ്ങളിൽ സൗജന്യമായി രക്തം ക്രമീകരിച്ച് നൽകുകയും ചെയ്യുന്ന ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ ഘടകത്തിന് ദുബൈ, അബൂദബി ആരോഗ്യ മന്ത്രാലയങ്ങളുടെ ആദരം ലഭിച്ചു. ദുബൈ ആരോഗ്യ അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖാതമിയിൽ നിന്ന് ബി.ഡി.കെ ഭാരവാഹികളായ ഉണ്ണി, രഞ്ജിത്ത് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. അബൂദബി ആരോഗ്യ അതോറിറ്റിയുടെ പുരസ്കാരം ഉണ്ണി,പ്രയാഗ് പേരാമ്പ്ര, ശ്രീജിത്ത് നിതിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ് ബി.ഡി.കെ ഭാരവാഹി ഉണ്ണി പുന്നാരക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.