ദുബൈ: പുതിയ ദുബൈയുടെ കുതിപ്പിെൻറ തുടക്കമായിരിക്കും 2020 എന്ന് യു.എ.ഇ നിർമാണ മേഖലയി ലെ പ്രമുഖനും ലൂത്ത റിയൻ എസ്റ്റേറ്റ് ഡവലപ്മെൻറ്സ് സി.ഇ.ഒ സാലിഹ് അബ്ദുല്ല ലൂത ്ത പറഞ്ഞു. എക്സ്പോ മുന്നിൽ കണ്ട് ഇവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങൾ പുതിയ ദുബൈയുടെ മുന്നേറ്റത്തിന് കരുത്ത് പകരും. സാമ്പത്തിക അസ്ഥിരാവസ്ഥ ലോകത്തിെൻറ പല ഭാഗങ്ങളിലും പലഘട്ടങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ അവയെയെല്ലാം അതിജീവിച്ചാണ് ദുബൈ ലോകത്തിെൻറ നിക്ഷേപ തലസ്ഥാനം എന്ന നിലയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്.
പുതിയ നിക്ഷേപകരും പ്രഫഷനലുകളും താമസക്കാരുമാണ് പല നാടുകളിൽ നിന്ന് ഇവിടേക്ക് എത്തുന്നത്. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ച ദുബൈ ഇൻഡസ്ട്രിയൽ സ്ട്രാറ്റജിക്കനുസൃതമായി ലൂത്ത ഗ്രൂപ്പ് ദുബൈ ഇൻഡസ്ട്രിയൽ പാർക്കിൽ പുതുതായി ഒരുക്കുന്ന സെനാഇയ്യാത്ത് വെയർഹൗസ് സംരംഭം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മില്യൻ ചതുരശ്രമീറ്ററിലാണ് ആധുനിക സൗകര്യങ്ങളോടെ വെയർഹൗസുകൾ സജ്ജമാക്കുന്നത്. പത്തു വർഷം കൊണ്ട് ഇടപാടുകാർക്ക് സ്വന്തമായി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.