വിമാന ടിക്കറ്റ്​ പൊള്ളുന്നു; നാട്ടിലെ മഴ നനയാനാവില്ലെന്ന ആശങ്കയിൽ കുടുംബങ്ങൾ

അൽ​െഎൻ: വേനലവധി ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ്​ നിരക്ക്​ വർധന കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നു. അവധിക്ക ാലം നാട്ടിലെ മഴത്തണുപ്പിൽ ചെലവഴിക്കാനാകാതെ ഗൾഫിലെ ചൂടിൽ തന്നെ അവസാനിക്കുമോയെന്ന ആശങ്കയിലാണ്​ വിദ്യാർഥികളു ം രക്ഷിതാക്കളും. സ്​കൂൾ അവധിക്കാലത്ത്​ മാത്രമാണ്​ കുടുംബമൊത്ത്​ നാട്ടിലേക്ക്​ പോകാനാവുന്നത്​ എന്നതിനാൽ ആവേശത്തോടെയാണ്​ എല്ലാവരും രണ്ട്​ മാസത്തെ അവധി കാത്തിരിക്കാറുള്ളത്​. എന്നാൽ, യാത്രാചെലവ്​ ക്രമാതീതമായി വർധിക്കുന്നതോടെ പലരുടെയും ആവേശം കെട്ടടങ്ങുകയാണ്​ പതിവ്​. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്​ ജൂൺ പകുതി മുതൽ തന്നെ ഉയർന്ന നിരക്കാണ്​ വിമാനക്കമ്പനികൾ ഇൗടാക്കുന്നത്​. നാലും അഞ്ചും ഇരട്ടിയാണ്​ വർധന. ഇന്ത്യൻ സ്​കൂളുകളിൽ വേനലവധി ആരംഭിക്കുന്ന ജൂൺ അവസാനം മുതൽ 1350 ദിർഹമാണ്​ ഏറ്റവും കുറഞ്ഞ ടിക്കറ്റ്​ നിരക്ക്​. സ്​കൂൾ അവധിക്കാലത്തേക്കുള്ള ടിക്കറ്റുകൾക്ക്​ മാസങ്ങൾക്ക്​ മുമ്പ്​ തന്നെ ഉയർന്ന നിരക്കാണ്​ വിമാന കമ്പനികൾ ഇൗടാക്കിയിരുന്നത്​.

സാധാരണ അവധി ആരംഭിച്ച്​ ഒരാഴ്​ചക്ക്​ ശേഷം ടിക്കറ്റ്​ നിരക്കിൽ കുറവുണ്ടാകാറുണ്ട്​. എന്നാൽ, ഇൗ വർഷം ജൂലൈ 15 ​വരെ ഉയർന്ന നിരക്കാണ്​ കാണിക്കുന്നത്​. ആഗസ്​റ്റ്​ രണ്ടാം വാരത്തിൽ വലിയ പെരുന്നാൾ വരുന്നതിനാൽ നിരക്ക്​ വീണ്ടും വർധിക്കുന്ന സ്​ഥിതിയാണ്​. ജൂലൈ ആദ്യ വാരം നാട്ടിലേക്ക്​ പോയി ആഗസ്​റ്റ്​ അവസാന വാരം തിരികെ വരാൻ 3000 ദിർഹമിൽ കുറഞ്ഞ ടിക്കറ്റില്ല. അഞ്ച്​ അംഗങ്ങളുള്ള ഒരു കുടുംബത്തിന്​ അതിനാൽ ഇൗയിനത്തിൽ 15000 ദിർഹത്തിലധികം മാറ്റിവെക്കേണ്ടിവരും. കണക്​ഷൻ വിമാനങ്ങൾ ഉപയോഗപ്പെടുത്തിയാലും മൊത്തം ചെലവ്​ ഇത്ര തന്നെ വരും. സാമ്പത്തികമായി നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസിയുടെ നടുവൊടിക്കുന്നതാണ്​ ഇപ്പോഴത്തെ വിമാനയാത്ര നിരക്കിലെ വർധന.

കഴിഞ്ഞ വർഷങ്ങളിൽ വിറ്റുപോയത്ര ടിക്കറ്റുകൾ ഇൗ വർഷം വിറ്റിട്ടില്ല എന്നാണ്​ ട്രാവൽ ഏജൻസികൾ പറയുന്നത്​. അതിനാൽ, വിമാനക്കമ്പനികൾ അന്യായമായാണ്​ നിരക്ക്​ വർധിപ്പിച്ചിരിക്കുന്നതെന്ന്​ വ്യക്​തമാണ്​. കേന്ദ്ര^സംസ്​ഥാന മന്ത്രിമാരും രാഷ്​ട്രീയക്കാരുമൊക്കെ ഇൗ കൊള്ളക്കെതിരെ വാചാലരാകുന്നുണ്ടെങ്കിലും സർക്കാറിൽനിന്ന്​ ശക്​തമായ ഇടപെടൽ ഉണ്ടാകുമെന്ന്​ ഉറപ്പില്ല. യാത്രക്കാർ കുറയുകയും സീറ്റുകൾ കാലിയാവുകയും ചെയ്യു​േമ്പാൾ നിരക്കിൽ കാര്യമായ കുറവ്​ വരുത്താൻ കമ്പനികൾ തയാറാകുമെന്നാണ്​ ടിക്കറ്റ്​ എടുക്കാതെ കാത്തിരിക്കുന്നവർ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.