ദുബൈ: പ്രമുഖ സാമൂഹിക^വിദ്യാഭ്യാസ മുന്നേറ്റ സംരംഭമായ പി.എം. ഫൗണ്ടേഷൻ ടാലൻറ് സേർച് ച് എക്സാമിനേഷനുകൾ തുടർ വർഷങ്ങളിലും ഗൾഫ് മാധ്യമവുമായി ചേർന്ന് സംഘടിപ്പിക് കും. ഇതു സംബന്ധിച്ച ധാരണാ പത്രം പി.എം. ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷിെൻറയും ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിെൻറയും സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പി.എം. ഫൗണ്ടേഷൻ ട്രസ്റ്റി ഡോ.എൻ.എം. ഷറഫുദ്ദീനും ഗൾഫ് മാധ്യമം-മീഡിയാവൺ മിഡിൽ ഇൗസ്റ്റ് ഡയറക്ടർ സലിം അമ്പലനും ധാരണാപത്രം കൈമാറി.
2015 മുതൽ ഗൾഫ് മാധ്യമവുമായി ചേർന്നാണ് വിവിധ ജി.സി.സി രാജ്യങ്ങളിൽ പി.എം. ഫൗണ്ടേഷൻ ടാലൻറ് സേർച്ച് എക്സാമിനേഷൻ നടത്തി വരുന്നത്. ഒാരോ രാജ്യത്തും പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ഇവരിൽ നിന്ന് അഭിമുഖങ്ങൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന മിടുമിടുക്കർക്ക് ഉന്നത പഠനങ്ങൾക്ക് വേണ്ട സാമ്പത്തിക^സാേങ്കതിക പിന്തുണ പി.എം.ഫൗണ്ടേഷൻ ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.