ഷാർജ: പെരുന്നാൾ പ്രമാണിച്ച് ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നുള്ള ബസുകളുടെ എണ്ണവും ട്രിപ്പും വർധിപ്പിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ജർവാൻ പറഞ്ഞു. പുലർച്ചെ 3.45 മുതൽ ബസുകൾ സേവനത്തിനിറങ്ങും. അഞ്ച് മിനുട്ട് ഇടവിട്ടാണ് ഷാർജക്ക് അകത്തും പുറത്തും ബസുകൾ സർവീസ് നടത്തുക. ഞായറാഴ്ച വരെ ഈ സേവനം ലഭ്യമാകും. 1081ഇൻറർസിറ്റി ബസുകളാണ് പെരുന്നാൾ ഓട്ടത്തിന് തയ്യാറാക്കിയിട്ടുള്ളത്. ഇവ പ്രതിദിനം 5872 സവാരികൾ നടത്തും.
സിറ്റി ബസുകളുടെ എണ്ണം 100 ആക്കിയിട്ടുണ്ടെന്നും ഇവ 1284 സവാരികൾ നടത്തുമെന്നും ജർവാൻ പറഞ്ഞു. ഈദ് ദിനത്തിലെ തിരക്ക് നിയന്ത്രിക്കുവാൻ കൂടുതൽ ട്രാഫിക് പൊലീസുകാരും ടിക്കറ്റുകൾ സുഗമമായി വിതരണം നടത്തുന്നതിന് കൂടുതൽ ജീവനക്കാരും ഉണ്ടാകും. യാത്രക്കാർക്ക് കുടിവെള്ള വിതരണവും നടത്തും. ഷാർജക്ക് അകത്ത് പരിധിയില്ലാതെ ഒരു മാസം ചെയ്യാവുന്ന 225 ദിർഹം വിലവരുന്ന മുവസലാത്ത് കാർഡും 25 ശതമാനം ഇളവ് ലഭിക്കുന്ന സായർ കാർഡും സ്റ്റേഷനിൽ ലഭിക്കും. പരാതികളും നിർദേശങ്ങളും അറിയിക്കുവാൻ 600525252 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.