റാസല്‍ഖൈമ: വഴിയില്‍ കിടന്ന് ലഭിച്ച 50,000 ദിര്‍ഹം (പത്തു ലക്ഷത്തോളം രൂപ) അധികൃതരെ ഏല്‍പ്പ ിച്ച ഫോർട്ടുകൊച്ചി സ്വദേശി അബ്ദുല്റഹീമിെൻറ പ്രവൃത്തിയില്‍ അഭിമാനത്തോടെ റാ സല്ഖൈമയിലെ മലയാളി സമൂഹം. 30 വര്‍ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹത്തിന് രണ്ടര മാസം മുമ്പാണ് ഓള്‍ഡ് റാസല്‍ഖൈമ പോസ്റ്റ് ഓഫീസിന് മുന്‍ വശത്ത് നിന്നാണ് പണം ലഭിച്ചത്. റാക് അല്‍ നഖീല്‍ എമിറേറ്റ്സ് പോസ്റ്റ് ഉദ്യോഗസ്ഥനായ ഇദ്ദേഹം എമിറേറ്റ്സ് പോസ്റ്റ് മാനേജര്‍ അയ്മന് ഖറൂഫയെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഏറെ സന്തോഷമുളവാക്കുന്നതും സമൂഹത്തിന് മാതൃകയുമാണ് ഇൗ പ്രവൃത്തിയെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇൗ സദ്പ്രവൃത്തിയെ ആദരിക്കാൻ ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ബ്രിഗേഡിയര്‍ അബ്ദുല്ല അലി മുനഖസ്, കേണല്‍ ഖതീബ് അല്‍ സാബി എന്നിവർ പ്രശസ്തി ഫലകവും സാക്ഷ്യ പത്രവും സമ്മാനിച്ചു. ഫോര്‍ട്ടുകൊച്ചി ചക്കാമാടം മിന്നത്ത് മന്‍സിലില്‍ കൊച്ചു ഇബ്രാഹിം - സുഹ്റ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: അബ്ദുല്‍ മാലിക്, അമല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.