ഷാർജ: തടവുകാരെ പുനരധിവസിപ്പിക്കുവാനും ശിക്ഷാകാലയളവിനുശേഷം അവർക്ക് സാധാരണ ജീവിതം കുടുംബത്തോടൊപ്പം നയിക്കുവാനും നിരവധി പദ്ധതികൾ ഒരുക്കിയിട്ടുണ്ട് ഷാർജ. പ ുണ്യറമദാനിൽ തടവുകാർക്ക് കാലിഗ്രഫി പഠനം ഒരുക്കിയാണ് ഷാർജ ലോകശ്രദ്ധ ആകർഷിക്കുന്നത്. ജയിൽ വിഭാഗവും മ്യൂസിയം വകുപ്പും സംയുക്തമായാണ് കോഴ്സ് ഒരുക്കിയിട്ടുള്ളത്. 30 തടവുകാരാണ് പഠിക്കാനുള്ളത്.
അൽ റൊക്ക്, അൽ ദിവാനി രീതിയിലുള്ള രചന രീതിയാണ് പരിശീലിപ്പിക്കുന്നത്. പ്രശസ്ത കാലിഗ്രഫി കലാകാരൻ അദ്നാൻ അൽ ഷരീഫിയാണ് പരീശിലനത്തിന് നേതൃത്വം വഹിക്കുന്നത്. ഷാർജ പൊലീസും മ്യൂസിയം വകുപ്പും ഒപ്പുവെച്ച ഉടമ്പടിയുടെ ഭാഗമാണ് ഈ പരിശീലന കളരിയെന്ന് ഷാർജ മ്യൂസിയം ഡയറക്ടർ മനാൽ അൽ അതായ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.