അബൂദബി: ഫുജൈറ തീരത്തെ കപ്പലാക്രമണം സംബന്ധിച്ച അന്വേഷണത്തിൽ നോർവേ യു.എ.ഇയെ സഹായ ിക്കും. ഇമറാത്തി അധികൃതർക്കാണ് അന്വേഷണത്തിെൻറ ചുമതലയെന്നും നോർവേ അന്വേഷണത്തിൽ സഹായിക്കുമെന്നും ആ രാജ്യത്തിെൻറ വിദേശകാര്യ മന്ത്രാലയം വക്താവ് പെർ ബർദലൻ വിഗൻ പറഞ്ഞു. അന്വേഷണത്തിൽ യു.എ.ഇക്കും സൗദി അറേബ്യക്കുമൊപ്പം നോർവേ പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസും അന്വേഷണത്തിൽ സഹായിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയമോ യു.എ.ഇയിലെ ഫ്രഞ്ച് എംബസിയോ പ്രതികരിച്ചിട്ടില്ല. ആക്രമിക്കപ്പെട്ട നാലു കപ്പലുകളിലൊന്ന് നോർവേയുടെ ‘ആൻഡ്രിയ വിക്ടറി’ ആയിരുന്നു. സൗദിയിൽ രജിസ്റ്റർ ചെയ്ത രണ്ടും യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത ഒന്നും കപ്പലുകളായിരുന്നു ആക്രമണത്തിൽ നശിച്ച മറ്റുള്ളവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.